പൊറത്തിശേരി അഭയഭവനിലേക്ക് കെഎസ്ഇയുടെ കൈത്താങ്ങ്
ഇരിങ്ങാലക്കുട: കെഎസ്ഇ ലിമിറ്റഡ് കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി (സിഎസ്ആര്‍ ഫണ്ട്) പൊറത്തിശേരി അഭയഭവനു ഒമ്പതു ലക്ഷം രൂപ വിലവരുന്ന ആംബുലന്‍സ് നല്കി. ഇരിങ്ങാലക്കുട ബിഷപ് ഹൗസില്‍വെച്ച് നടന്ന താക്കോല്‍ദാനം കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എ.പി. ജോര്‍ജ് ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടനു നല്‍കികൊണ്ട് നിര്‍വഹിച്ചു. കെഎസ്ഇ ലിമിറ്റഡ് ജനറല്‍ മാനേജര്‍ എം. അനില്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മാര്‍ക്കറ്റിംഗ് വി.വി. ചെറിയാന്, എച്ച്.ആര്. കണ്‍സള്‍ട്ടന്റ് മാനേജര്‍ എം.ഡി. ജോണി, പൊറത്തിശേരി അഭയ ഭവന് ഡയറക്ടര്‍ ഫാ. ബിനോയ് കോലഞ്ചേരി, അഭയ ഭവന് മദര്‍ സുപ്പീരിയര്‍ ത്രേസ്യാമ്മ മാമ്പിള്ളി എന്നിവര്‍ സന്നിഹിതരായി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടി രൂപയിലധികം വിവിധ സാമൂഹ്യ പദ്ധതികള്‍ക്കായി കെഎസ്ഇ ലിമിറ്റഡ് കമ്പനി ചെലവഴിച്ചു