റവ. ഡോ. ജോസ് തെക്കന്‍ അവാര്‍ഡ് അധ്യാപകന് ഡോ. ജിജിമോന് കെ. തോമസ് ഏറ്റുവാങ്ങി
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ മികച്ച കോളജ് അധ്യാപകനുള്ള റവ. ഡോ. ജോസ് തെക്കന്‍ അവാര്‍ഡ് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് അധ്യാപകന് ഡോ. ജിജിമോന് കെ. തോമസ് ഏറ്റുവാങ്ങി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മുന്‍ പ്രിന്‍സിപ്പലായിരുന്ന റവ. ഡോ. ജോസ് തെക്കന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയതാണു അവാര്‍ഡ്. കോളജിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പുരസ്കാരം സമ്മാനിച്ചു. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണു അവാര്‍ഡ്. ക്രൈസ്റ്റ് കോളജ് ഏര്‍പ്പെടുത്തിയ ക്രൈസ്റ്റ് ഗ്രീന്‍ നേച്ചര്‍ അവാര്‍ഡ് സിഎംഐ സഭയുടെ വിദ്യാഭ്യാസ കൗണ്‍സിലര്‍ ഫാ. മാര്ട്ടിന് മള്ളത്ത് ചാലക്കുടി കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമ്മാനിച്ചു. പരിസ്ഥിതി സംരക്ഷണം, വൃക്ഷ പരിപാലനം ബോധവത്കരണം എന്നിവയില്‍ മികച്ച സ്കൂളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തിയതാണു ക്രൈസ്റ്റ് ഗ്രീന്‍ നേച്ചര്‍ അവാര്‍ഡ്. ക്രൈസ്റ്റ് കോളജില്‍ പുതുതായി പണികഴിപ്പിച്ച ഫിസിക്കല്‍ എഡ്യുക്കേഷന്‍ ബ്ലോക്കിന്റെയും നവീകരിച്ച ഫിസിക്സ് ലാബിന്റെയും പുതിയ ഐക്യുഎസി ഓഫീസിന്റെയും പുതുതായി തുടങ്ങിയ പഞ്ചവത്സര ജിയോളജി കോഴ്സിന്റെയും ഉദ്ഘാടനം വൈസ് ചാന്‍സലര്‍ നിര്‍വഹിച്ചു. കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പള്ളി അധ്യക്ഷത വഹിച്ചു. സിഎംഐ സഭയുടെ വിദ്യാഭ്യാസ കൗണ്‍സിലര്‍ ഫാ. മാര്ട്ടിന് മള്ളത്ത്, പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, ജനറല്‍ കണ്‍വീനര്‍ ഡോ. കെ.വൈ. ഷാജു എന്നിവര്‍ പ്രസംഗിച്ചു