എൽഡിഎഫ് ടൗൺ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും നടത്തി
ഇരിങ്ങാലക്കുട: ഇടതുപക്ഷ ജനാധിപത്യ മുന്നണി ടൗണ്‍ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും നടത്തി. വഴി നടക്കല്‍ സമരം നടന്ന കുട്ടംകുളം പരിസരത്തു നിന്നും ആരംഭിച്ച റാലി ഠാണാവില്‍ സമാപിച്ചു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. സ്ഥാനാര്‍ഥിയുടെ പ്ലക്കാര്‍ഡുകള്‍ പിടിച്ച് നൂറു കണക്കിനു സ്ത്രീകള്‍ റാലിയില്‍ പങ്കാളികളായി. ഠാണാവില്‍ ചേര്‍ന്ന പൊതുയോഗം സിപിഐ ദേശീയ കൗണ്‍സില്‍ അംഗം കെ.പി. രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. അഡ്വ. രാജേഷ് തമ്പാന് അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറി പി.എം. മാത്യു, പ്രഫ. കെ.യു അരുണന് എംഎല്‍എ, കേരള കോണ്‍ഗ്രസ് (എം) നേതാവ് ബേബി മാത്യു കാവുങ്ങല്‍, എല്‍ഡിഎഫ് നേതാക്കളായ അഡ്വ. കെ.ആര്. വിജയ, പി. മണി, കെ.സി. പ്രേമരാജന്‍, പോളി കുറ്റിക്കാടന്‍, ടി.കെ. വര്‍ഗീസ്, കെ.എ. പ്രസാദ്, ഡോ. കെ.പി. ജോര്‍ജ്, ജയന് അരിമ്പ്ര എന്നിവര്‍ പ്രസംഗിച്ചു

പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം