ആളൂര്‍ പര്യടനവുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദു
ആളൂര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദു ആളൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. വല്ലക്കുന്നിലുള്ള വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ പേരിലുള്ള പള്ളിയില്‍ നിന്നാണു സന്ദര്‍ശനം ആരംഭിച്ചത്. തുടര്‍ന്ന് എംപറര്‍ ഇമ്മാനുവല്‍ കോളനി, വല്ലക്കുന്ന് സെന്ററിലെ കടകള്‍, ആളൂര്‍ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍, കല്ലേറ്റുങ്കര വില്ലേജ് ഓഫീസ് ജീവനക്കാര്‍, കല്ലേറ്റുംകര സബ് രജിസ്ട്രാര്‍ ഓഫീസ്, കേരള സഭ പത്രം അച്ചടിക്കുന്ന ബിഎല്‍എം, ഡിലീഷ്യസ് കാഷ്യു നട്ട് ഫാക്ടറി, എസ്എന്‍ ട്രസ്റ്റിന്റെ സ്കൂളുകള്‍, പഞ്ചായത്തിലെ വിവിധ അണ്ടി കമ്പനികള്‍, സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ , കുണ്ടായി മറിയം ത്രേസ്യ ആശുപത്രി എന്നിവിടങ്ങളിലും ആളൂര്‍ പഞ്ചായത്തിലെ വനിതാ കണ്വെന്ഷന്, വിവിധ കുടുംഹ സദസുകള്‍ എന്നിവയിലും പങ്കടുത്തു. സന്ദര്‍ശനത്തിനു സ്ഥാനാര്‍ഥിയോടൊപ്പം എം.എസ്. മൊയ്തീന്, ഐ.എന്‍. ബാബു, ബിന്നി തോട്ടാപ്പിള്ളി, യു.കെ. പ്രഭാകരന്, കെ.ആര്. ജോജോ, സന്ധ്യ നൈസണ്‍, എ.ആര്. ഡേവിസ്, രതി സുരേഷ്, ജോസ് മാഞ്ഞൂരാന്, എം.എസ്. വിനയന്, ബിന്ദു ഷാജു, അംബിക ശിവദാസന്‍, ജനപ്രതിനിധികള്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലി
നടവരമ്പ്: എല്‍ഡിഎഫ് വേളൂക്കര വെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് റാലി നടത്തി. ചിറവളവില്‍ നിന്നാരംഭിച്ച റാലി നടവരമ്പില്‍ സമാപിച്ചു. തുടര്‍ന്ന നടന്ന പൊതുസമ്മേളനം പ്രഫ. കെ.യു. അരുണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് വേളൂക്കര വെസ്റ്റ് തെരഞ്ഞെടുപ്പ് സമിതി പ്രസിഡന്റ് ടി.കെ. വിക്രമന് അധ്യക്ഷത വഹിച്ചു. വിപിന്‍ ചന്ദ്രന്, ബിജു ആന്റണി, കെ.വി. രാജേഷ്, ഡേവിസ് കോക്കാട്ട്, യു. പ്രദീപ് മേനോന്, എന്‍.കെ. അരവിന്ദാക്ഷന്, ടി.എസ്. സജീവന്, ഗോപി എന്നിവര്‍ പ്രസംഗിച്ചു.