ഈസ്റ്ററിനോടനുബന്ധിച്ച് നടന്ന ഉയിര്‍പ്പ് തിരുകര്‍മങ്ങള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു
ഇരിങ്ങാലക്കുട: ഈസ്റ്ററിനോടനുബന്ധിച്ച് നടന്ന ഉയിര്‍പ്പ് തിരുകര്‍മങ്ങള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത്, അസിസ്റ്റന്റ് വികാരിമാരായ ഫാ. സാംസണ് എലുവത്തിങ്കല്‍, ഫാ. ടോണി പാറേക്കാടന്‍, ഫാ. ജിബിന്‍ നായത്തോടന്‍, സെക്രട്ടറി ഫാ. ഫെമിന്‍ പൊഴോലിപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. രാവിലെ ആറിനും 7.30 നും ഒമ്പതിനും കത്തീഡ്രലിലും നിത്യാരാധനകേന്ദ്രത്തില് രാവിലെ 6.30 നും എട്ടിനും ദിവ്യബലി. സെന്റ് ജോസഫ്, ക്രൈസ്റ്റ് ആശ്രമം, പാലിയേറ്റീവ് കെയര്‍-ഗാന്ധിഗ്രാം, സെമിനാരി എന്നിവിടങ്ങളില്‍ രാത്രി 11.30 നു ഈസ്റ്റര്‍ തിരുകര്‍മങ്ങള്‍ ആരംഭിക്കും. സെന്റ് ജോസഫ്, ലിറ്റില്‍ ഫ്ളവര്‍, പാലിയേറ്റീവ് കെയര്‍ എന്നിവിടങ്ങളില്‍ രാവിലെ 6.30 നും ക്രൈസ്റ്റ് ആശ്രമത്തില്‍ 6.30 നും 7.30 നും ശാന്തിസദനില്‍ രാവിലെ ആറിനും ദിവ്യബലി ഉണ്ടായിരുന്നു

അമര്‍ജവാന്‍ യുദ്ധസ്മാരകത്തിന് സ്റ്റോപ്പ് മെമ്മോ
യുവജന കൂട്ടായ്മയുടെ മാതൃകാപരമായ പ്രവര്‍ത്തനം; പൂവത്തുംകടവില് ആധുനിക സൗകര്യങ്ങളോടെ വേറിട്ട ബസ് സ്റ്റോപ്പ്
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സ്വയം നിര്‍മിച്ച പേപ്പര്‍ ക്യാരിബാഗുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ജനമൈത്രി പൊലിസ് ഓപ്പറേഷന് തൂഫാന് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ക്രൈസ്റ്റ് കോളജ് ജേതാക്കള്‍
ദി എഐ ടേണ്‍ ത്രിദിന അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു
പി.കെ. ചാത്തന് മാസ്റ്ററുടെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: കുമ്മനം രാജശേഖരന്