കോവിഡ് വാര് റൂമിലേക്കു എകെപിസിടിഎ തൃശൂര്‍ ജില്ലാ കമ്മിറ്റി 30,000 രൂപ ധനസഹായം നല്കി
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എംഎല്‍എ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച കോവിഡ് വാര് റൂമിലേക്കു എകെപിസിടിഎ തൃശൂര്‍ ജില്ലാ കമ്മിറ്റി 30,000 രൂപ ധനസഹായം നല്കി. കോവിഡ് പ്രതിരോധത്തിനാവശ്യമായ പിപിഇ കിറ്റ്, മാസ്ക്, സാനിറ്റൈസര്‍, ഗ്ലൗസ് തുടങ്ങിയ സാമഗ്രികള്‍ വാങ്ങുന്നതിനും ഹെല്‍പ്പ് ലൈനിന്റെ കീഴില്‍ ആരംഭിച്ച വാഹനത്തില്‍ ഇന്ധനം നിറക്കുന്നതിനുമാണു ഈ തുക വിനിയോഗിക്കുക. ഹെല്‍പ്പ് ലൈന്‍ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ എകെപിസിടിഎ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡോ. ബി.പി. അരവിന്ദ, ഡോ. സോണി ജോണ്‍, ഡോ. എ.കെ. ജിബിന്‍, ക്രൈസ്റ്റ് കോളജ് യൂണിറ്റ് സെക്രട്ടറി പ്രഫ. മുവിഷ് മുരളി എന്നിവര്‍ പങ്കെടുത്തു.

കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
അവയവദാനത്തിന് ഉദാത്ത മാതൃക നല്കിയ ആദിത്തിന്റെ കുടുംബം സമൂഹത്തിന് മാതൃകയെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ട്രെയിനിനടിയിലേക്ക് വീഴാനിരുന്ന യുവതിക്ക് രക്ഷയായി; ധീരതയ്ക്ക് ആദരം നേടി കെ.വി. സന്തോഷ്
നഗരസഭാ മൈതാനത്ത് ലോറി ചെളിക്കുരുക്കില്; ഒടുവില്‍ രക്ഷകനായി ജെസിബി
മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച
നൃത്തച്ചുവടുകളുമായി പുലിക്കൂട്ടം, ആരവം മുഴക്കി പുരുഷാരം