സംഗീത സംവിധായകന് ജോയ് പയ്യപ്പിള്ളിയുടെ 500-ാം ഗാനം പുറത്തിറങ്ങി
ഇരിങ്ങാലക്കുട: ക്രിസ്തീയ ഭക്തിഗാന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച സംഗീത സംവിധായകന് ജോയ് പയ്യപ്പിള്ളിയുടെ 500-ാം ഗാനം പുറത്തിറങ്ങി. ‘ദൈവ സ്നേഹം എത്രയോ സുന്ദരം’ എന്ന ഗാനമാണ് കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തത്.
ദൈവസ്നേഹത്തെപ്പറ്റി ആഴമായി ധ്യാനിക്കാവുന്ന ഈ ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഫാ. ചാക്കോ കാട്ടുപറമ്പിലും ആലാപനം കെസ്റ്ററുമാണ്. നാലുപതിറ്റാണ്ടുമുമ്പ് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഗായകസംഘാംഗമായി ഗാനാലാപനം തുടങ്ങിയ ഇദ്ദേഹം സംഗീതസംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.
‘ശ്രീയേശുനായക’ എന്നു തുടങ്ങുന്ന ജോഷി കറുകുറ്റി രചിച്ച ഗാനത്തിനാണ് ആദ്യം ഈണമിട്ടത്. തുടര്‍ന്ന് ചിത്ര, എം.ജി. ശ്രീകുമാര്‍, സുജാത, റിമി ടോമി, അഫ്സല്, മാര്‍ക്കോസ്, കെസ്റ്റര്‍ തുടങ്ങി പ്രഗത്ഭരായ ഗായകരെല്ലാം ഇദ്ദേഹം ഈണമിട്ട ഗാനങ്ങള്‍ പാടിക്കഴിഞ്ഞു. കൂടാതെ ആകാശവാണിയിലും ദൂരദര്‍ശനിലും പതിറ്റാണ്ടുകളായി ഗാനങ്ങള്‍ ആലപിക്കുന്നുണ്ട് ഇദ്ദേഹം

പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം
‘പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം’ കരുവന്നൂര്‍ സി.എല്‍.സി. ഓണാഘോഷത്തിന് വിസ്മയക്കാഴ്ച ഒരുക്കി
കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
ഈശ്വര മനുഷ്യ ബന്ധവും സഹോദര സ്നേഹവും ഊട്ടി ഉറപ്പിക്കുന്നതാണ് രക്ഷാബന്ധന്: തോമസ് ഉണ്ണിയാടന്
കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു