സിസ്റ്റര്‍ ബെല്ലിനൂസ് സിഎംസി
പാലക്കാട്: പാലക്കാട് രൂപത സിഎംസി പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ ബെല്ലിനൂസ് സിഎംസി(91) നിര്യാതയായി.ഇരിഞ്ഞാലക്കുട കാറളം ഇളംപുഴ പരേതനായ ആലപ്പാടന്‍ ചാക്കേരി വാറുണ്ണി മാസ്റ്ററുടെയും കൊച്ചു മറിയത്തിന്റേയും മകളാണ്. പാലക്കാട് ജെല്ലിപ്പാറ മൗണ്ട് കാര്‍മല്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപിക, സിഎംസി നൊവീഷ്യറ്റ് മിസ്ട്രസ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മേഴ്സി കോളജ് കോണ്‍വെന്റില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. അവിഭക്ത തൃശൂര്‍ രൂപതയിലെ കണ്ടശാംകടവ്, ഒല്ലൂര്‍,ഇരിഞ്ഞാലക്കുട ലിറ്റില്‍ ഫഌര്‍ പാലക്കാട് രൂപതയിലെ ജയ് ക്രിസ്റ്റോ, കരിമ്പ, കാരെപ്പാടം, പാലന എന്നീ കോണ്‍വെന്റുകളില്‍ സേവനം അനുഷ്ഠിച്ചു. സംസ്കാരം ഇന്ന് രാവിലെ 10 ന് മേഴ്സി കോളജ് കോണ്‍വെന്റ് ചാപ്പലില്‍ നടക്കും. ബിഷപ്പ് മാര്‍ ജോക്കബ് മനത്തോടത്ത് കാര്‍മികത്വം വഹിക്കും. സഹോദരിമാര്‍ ലില്ലി പൈലി(കിഴക്കേ പീടിക, ഇരിഞ്ഞാലക്കുട), മേഴ്സി ഫ്രാന്‍സിസ്(ഇഞ്ചോടിക്കാരന്‍, കാറളം)

വിദ്യാര്‍ഥിയെ കരുവന്നൂര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
നടവരമ്പ് ചിറവളവില്‍ ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍