രണ്ടുകൈ വനസംരക്ഷണ സമിതിക്ക് മൊബൈല്‍ ഫോണ്‍ നല്കി തവനിഷ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് മൊബൈല്‍ ഫോണ്‍ ചലഞ്ച് വഴി കിട്ടിയ ഫോണുകള്‍ രണ്ടുകൈ വനസംരക്ഷണ സമിതിക്കു കൈമാറി. 2019-22 ബിഎസി സൈക്കോളജി ബാച്ച്, 2020-23 ബിബിഎ ബാച്ച് എന്നിവരാണ് തവനിഷിന്റെ മൊബൈല്‍ ഫോണ്‍ ചലഞ്ചിലേക്കു ഫോണ്‍ നല്‍കിയത്. രണ്ടുകൈ വനസംരക്ഷണ സമിതി പ്രദേശത്ത് ഓണ്‍ലൈന്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്കു വേണ്ടിയാണു ഫോണ്‍ കൈമാറിയത്. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് ചാലക്കുടി ഫോറസ്റ്റ് ഡിവിഷന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.ജി. ആന്റണി, ഡിവിഷനല്‍ കോ-ഓര്‍ഡിനേറ്റര്‍ ഇ.പി. പ്രസീത എന്നിവര്‍ക്കു ഫോണുകള്‍ കൈമാറി. 2020-23 ബിബിഎ ബാച്ചിനെ പ്രതിനിധീകരിച്ച് പ്രഫ. കല്പ ശിവദാസ്, സിക്സണ്‍ ഫ്രാന്‍സിസ് എന്നിവരും 2019-22 ബിഎസി സൈക്കോളജി ബാച്ചിനെ പ്രതിനിധീകരിച്ച് പ്രഫ. നിമ്മിയും പങ്കെടുത്തു. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സി.ഒ. ജോഷി, പ്രഫ പി.ഡി. ടോമി, തവനിഷ് സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. മുവിഷ് മുരളി, പ്രഫ. റീജ യൂജിന്‍, പ്രഫ. ആല്വിന് തോമസ് എന്നിവരും സന്നിഹിതരായി.

ഗവണ്മെന്റ് മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കപ്പത്തോട്ട വിളവെടുപ്പ് നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ മത്സരങ്ങള്‍ക്ക് ആവേശോജ്ജ്വല തുടക്കം
കാര്‍മല്‍ മെലഡി 2026 ഹ്രസ്വചിത്ര അവാര്‍ഡ് ദാനം നടത്തി
കുരിശങ്ങാടി അമ്പു തിരുന്നാള്‍ സ്വാഗതസംഘം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
ക്രൈസ്റ്റ് വിദ്യാനികേതന്‍ സില്‍വര്‍ ജൂബിലി ആഘോഷം; ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവ് എം.ഓ. ജോണ്‍ അനുസ്മരണം നടത്തി