പുനര്‍ജ്ജനി കാര്‍ഷിക പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തി
നെടുമ്പാള്‍: നമ്മുടെ നാട് തുടര്‍ച്ചയായ പ്രതിസന്ധികളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് സംസ്ഥാനത്തെ സ്വയം പര്യാപ്തതയിലേക്കു നയിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള ‘സുഭിക്ഷകേരളം’ പദ്ധതിയുമായി ചേര്‍ന്നുകൊണ്ട് കൈറ്റ്സ് ഫൗണ്ടേഷന് സംസ്ഥാന തലത്തില്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന കാര്‍ഷിക പദ്ധതിയാണ് ‘പുനര്‍ജ്ജനി’. യുവാക്കളെയും വിദ്യാര്‍ഥികളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും ഒരു കാര്‍ഷിക, സ്വയംപര്യാപ്ത സമൂഹമായി കേരളത്തിലെ യുവസമൂഹത്തെ മാറ്റിയെടുക്കുന്നതിനും വീടുകളില്‍ അവര്‍ക്കാവശ്യമായ പച്ചക്കറികള്‍ കൃഷി ചെയ്ത് കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാന്‍ യുവസമൂഹത്തെ പ്രാപ്തരാക്കുകയും ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പുനര്‍ജ്ജനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നെടുമ്പാള്‍ ചെറയത്ത് മൂര്‍ക്കനാട്ടുകാരന്‍ സി.എ. ജോണിന്റെ വസതി പുതുക്കാട് എംഎല്‍എ കെ.കെ. രാമചന്ദ്രന് നിര്‍വഹിച്ചു. നമ്മുടെ സംസ്ഥാനത്തിന്റെ ഭക്ഷ്യ സ്വയംപര്യാപ്തതക്ക് യുവസമൂഹം മണ്ണിനോടും പ്രകൃതിയോടും ഇഴകിചേരുകയും, കാര്‍ഷികവൃത്തിയില്‍ അധിഷ്ഠിതമായ ഒരു തലമുറ വളര്‍ന്നു വരികയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഐശ്വര്യ അനീഷ്, സിപിഎം ലോക്കല്‍ സെക്രട്ടറി രാജന്, സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജു, സി.എ. ജോണ്‍ ചെറയത്ത്, കൈറ്റ്സ് ഫൗണ്ടേഷന് പരിസ്ഥിതി വിഭാഗം ഡയറക്ടര്‍ കെ.എച്ച്. അനഘ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കൃഷ്ണഗീതി എന്നിവര്‍ പ്രസംഗിച്ചു. കാര്‍ഷിക വെബിനാറുകള്‍, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് പുനര്‍ജ്ജനി പോര്‍ട്ടല്‍, വിവിധ കലാമത്സരങ്ങള്‍, മികച്ച യുവകര്‍ഷകര്‍ക്ക് പുനര്‍ജ്ജനി അവാര്‍ഡുകള്‍ എന്നിങ്ങനെ പുനര്‍ജ്ജനി പദ്ധതിയുടെ ഭാഗമായി രണ്ടു മാസക്കാലം നീണ്ടുനില്‍ക്കുന്ന വ്യത്യസ്ത പദ്ധതികളാണ് കൈറ്റ്സ് ഫൗണ്ടേഷന് ആവിഷ്കരിച്ചിട്ടുള്ളത്.

പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
ഋതു പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് കൊടിയേറി; സലിംകുമാറിന് ആദരവുമായി പൊക്കാളി ഡോക്യുമെന്ററി പ്രദര്‍ശനം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം
കര്‍ഷകര്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി
ആളൂരില്‍ പോലീസ് വാഹനം ഇടിച്ചുണ്ടായ അപകടം: ജുവിന് രാജുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൈമാറി. അനന്തകൃഷ്ണന് ചികിത്സക്കും നടപടി
നടന് ടൊവിനോ തോമസിന്റെ വീടിന് മുന്നില്‍ വായ് മൂടികെട്ടി യുവമോര്‍ച്ച പ്രതിഷേധം