എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മിമിക്രി കലാകാരന്മാര്ക്ക് ഓണകിറ്റ് വിതരണം ചെയ്തു
നടവരമ്പ്: ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മിമിക്രി കലാകാരന്മാര്ക്കു ഓണകിറ്റ് വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് അനിലന്‍ മഠത്തിപറമ്പില്‍ കിറ്റിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സിനി ആര്‍ടിസ്റ്റ് കലാഭവന്‍ ജോഷി ഏറ്റുവാങ്ങി. മിമിക്രി താരങ്ങളായ കോട്ടയം സോമരാജ്, കോട്ടയം അലക്സ്, കലാഭവന്‍ അഭീഷ് ആന്റണി എന്നിവര്‍ പങ്കെടുത്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സന്ധ്യ വേണുഗോപാല്‍, പ്രിന്‍സിപ്പല്‍ എം. നാസറുദീന്‍ എന്നിവര്‍ നേതൃത്വം നല്കി. എന്‍എസ്എസ് ലീഡര്‍ റംസാദലി, വൊളന്റീയര്മാരായ റൈസ റൗഫ്, മുഹമ്മദ് അഹ്നാന്, സി. അനഘ എന്നിവര്‍ സന്നിഹിതരായി

കളള് ഷാപ്പിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ച അധ്യാപകനെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമം
പെസഹ ആചരിച്ചു; ഇന്ന് ദുഖവെള്ളി
ഓര്‍മകളില്‍ ഒരു തെരഞ്ഞെടുപ്പു കാലം
ഇരിങ്ങാലക്കുടയില്‍ ആരു ചൂടും വിജയകുട
വെള്ളം അനുവദിച്ചത് കണക്കുകളില്‍ മാത്രം; ചിറകള്‍ വരണ്ട നിലയില്‍
ഇനിയെത്ര ജീവന് കുരുതി കൊടുക്കണം, അധികൃതരേ ഒന്നു കണ്ണു തുറക്കാന്‍