കാര്‍ഷിക വിഭവങ്ങള്‍ സൂക്ഷിക്കുന്നതിന് ശീതീകരണ യൂണിറ്റുകള്‍ സ്ഥാപിക്കുംപി.കെ. ഡേവിസ്
ഇരിങ്ങാലക്കുട: ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ ചെലവില്‍ ജില്ലയിലെ കാര്‍ഷിക ഉല്പന്നങ്ങള് ശേഖരിച്ചു സൂക്ഷിക്കുന്നതിന് ശീതികരണ സംവിധാനങ്ങള്‍ നടപ്പിലാക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്. വേളൂക്കര ഗ്രാമപഞ്ചായത്തില്‍ നടന്ന ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെന്‍സി ബിജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് കര്‍ഷകരെ ആദരിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബിബിന്‍ തുടിയത്ത്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ ഉണ്ണികൃഷ്ണന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.ജെ. സതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടെസി കൊടിയന്‍, കര്‍ഷകരായ ഡേവിസ് കോക്കാട്ട്, ഗോപി കൈതവളപ്പില്‍, കൃഷി ഓഫീസര്‍ വി. ധന്യ, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എം.കെ. ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു.