2.76 കോടി രൂപയുടെ തിരിമറി നടത്തിയ കേസില്‍ ജോസ് (51) നെ അറസ്റ്റ് ചെയ്തു
ഇരിങ്ങാലക്കുട: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാറളം ശാഖയില്‍ പണയത്തിലുള്ള സ്വര്‍ണാഭരണങ്ങള്‍ തിരിമറി നടത്തി 2.76 കോടി രൂപ വെട്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശി അവറാന് വീട്ടില്‍ സുനില്‍ ജോസി (51) നെയാണു ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. 2018 ഒക്ടോബറിനും 2020 നവംബറിനും ഇടയില്‍ എസ്ബിഐ കാറളം ബാങ്കില്‍ ചീഫ് അസോസിയേറ്റായി പ്രവര്‍ത്തിക്കുകയായിരുന്ന പ്രതി ബാങ്കില്‍ പണയത്തിലുള്ള സ്വര്‍ണാഭരണങ്ങള്‍ തിരിമറി നടത്തി 2.76 കോടി രൂപ വെട്ടിച്ച കേസില്‍ ആദ്യം കാട്ടൂര്‍ പോലീസ് കേസെടുക്കുകയും തുടര്‍ന്നു ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറുകയുമായിരുന്നു. ഒളിവില്‍ ആയിരുന്ന പ്രതി ഹൈക്കോടതിയില്‍ ജാമ്യത്തിനു ശ്രമിച്ചിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്തും വിശദമായ അന്വേഷണത്തിന്റെ ആവശ്യം ഉള്ളതിനാലും അന്വേഷണ എജന്‍സിക്കു മുമ്പില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.