കനാല്‍ ബണ്ടിടിയുന്നു, ബണ്ട് റോഡിന് വിള്ളല്‍. പരിസരവാസികൾ ഭീതിയിൽ
ഇരിങ്ങാലക്കുട. ഷണ്മുഖം കനാലിന്റെ പൂമംഗലം മരപ്പാലം ഭാഗത്തുളള തെക്കേ കനാല്‍ ബണ്ടിലൂടെ പോകുന്ന റോഡ് വിള്ളല്‍ വന്ന് കനാലിലേക്ക് ഇടിയാന്‍ തുടങ്ങിയത് പ്രദേശവാസികളില്‍ ഭീതി പരത്തി. നവീകരണത്തിനായി കനാലിന്റെ വശങ്ങളിലെ മരങ്ങളും ചെടികളും പറിച്ചുമാറ്റിയ പ്രവൃത്തി ബണ്ടിന്റെ ബലക്ഷയത്തിന് കാരണമാക്കിയതായി പ്രദേശവാസികള്‍ അഭിപ്രായപ്പെടുന്നു. ഇന്നലെ രാവിലെയാണ് റോഡിലുള്ള വിള്ളലും മണ്ണിടിച്ചിലും ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. റോഡ് അന്‍പത് സെന്റീമീറ്റര്‍ വീതിയില്‍ വിണ്ടുകീറിയിട്ടുണ്ട്. റവന്യൂ, ഇറിഗേഷന്‍ ഉദ്യോഗസ്ഥരും പൂമംഗലം പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തി. മുപ്പത് മീറ്ററോളം നീളത്തിലുള്ള ഭാഗത്താണ് അപകടഭീഷണിയുള്ളത്. കനാലിലേക്ക് ഇടിയുന്ന റോഡിന്റെ തെക്കേ അതിരിലെ പതിച്ചുനല്‍കിയ പുറമ്പോക്കില്‍ നിരവധി താമസക്കാരുണ്ട്.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം