ഇരിങ്ങാലക്കുടക്ക് ആശ്വാസദിനം, നഗരസഭയിൽ കോവിഡ് സ്ഥിരീകരണമില്ല
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ആഗസ്റ്റ് 9 ന് കോവിഡ് സ്ഥിരീകരണമില്ല
സംസ്ഥാനത്ത് 1211 പേര്‍ക്കും ജില്ലയില്‍ 24 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ആഗസ്റ്റ് 9 ന് 1,211 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ആഗസ്റ്റ് 4ന് മരണമടഞ്ഞ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ (67), ആഗസ്റ്റ് 6ന് മരണമടഞ്ഞ എറണാകുളം പള്ളുരുത്തി സ്വദേശി കെ.വി. റാഫി (64) എന്നിവരുടെ പരിശോധനാഫലം കോവിഡ്19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 108 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 78 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 103 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 281 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 145 പേര്‍ക്കും, കോട്ടയം ജില്ലയിലെ 115 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 99 പേര്‍ക്കും, കൊല്ലം ജില്ലയിലെ 88 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 56 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ 49 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയിലെ 48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 28 പേര്‍ക്കും, വയനാട് ജില്ലയിലെ 24 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 17 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 13 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ഇരിങ്ങാലക്കുട 9 പെണ്‍കുട്ടി.
ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ത്യക്കൂര്‍ 15 ആണ്‍കുട്ടി.
ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ത്യക്കൂര്‍ 21 സ്ത്രീ.
ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ത്യക്കൂര്‍ 42 സ്ത്രീ.
ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ അളഗപ്പനഗര്‍ 33 സ്ത്രീ.
ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ത്യക്കൂര്‍ 47 സ്ത്രീ.
മങ്കര ക്ലസ്റ്റര്‍ വടക്കാഞ്ചേരി 4 മാസം ആണ്‍കുട്ടി.
പുത്തന്‍ച്ചിറ ക്ലസ്റ്റര്‍ പുത്തന്‍ച്ചിറ 58 സ്ത്രീ.
പുത്തന്‍ച്ചിറ ക്ലസ്റ്റര്‍ പുത്തന്‍ച്ചിറ 65 സ്ത്രീ.
പുത്തന്‍ച്ചിറ ക്ലസ്റ്റര്‍ പുത്തന്‍ച്ചിറ 37 സ്ത്രീ.
ഇരിങ്ങാലക്കുട(ജി.എച്ച്) ക്ലസ്റ്റര്‍ വേളൂക്കര 11 ആണ്‍കുട്ടി.
പട്ടാമ്പി ക്ലസ്റ്റര്‍ പോര്‍ക്കുളം 74 സ്ത്രീ.
സമ്പര്‍ക്കം പടിയൂര്‍ 45 സ്ത്രീ.
സമ്പര്‍ക്കം വേലൂര്‍ 41 പുരുഷന്.
സമ്പര്‍ക്കം കാട്ടാക്കാമ്പാല്‍ 48 സ്ത്രീ.
സമ്പര്‍ക്കം കാട്ടാക്കാമ്പാല്‍ 53 പുരുഷന്.
ഉറവിടമറിയാത്ത ചാവക്കാട് സ്വദേശി 20 പുരുഷന്.
ഉറവിടമറിയാത്ത അവണ്ണിശ്ശേരി സ്വദേശി 36 സ്ത്രീ.
സൗദിയില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി 31 പുരുഷന്.
ആരോഗ്യ പ്രവര്‍ത്തക എളവളളി സ്വദേശി 32 സ്ത്രീ.
ആരോഗ്യ പ്രവര്‍ത്തക തോളൂര്‍ സ്വദേശി 41 സ്ത്രീ.
ആരോഗ്യ പ്രവര്‍ത്തക തോളൂര്‍ സ്വദേശി 47 സ്ത്രീ.
ആരോഗ്യ പ്രവര്‍ത്തക ചൂലിശ്ശേരി സ്വദേശി 43 സ്ത്രീ.
ആരോഗ്യ പ്രവര്‍ത്തക അടാട്ട് സ്വദേശി 48 സ്ത്രീ.