കേരളത്തില്‍ 1553 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
കേരളത്തില്‍ 1553 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 317 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 164 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 160 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. 10 മരണങ്ങളാണ് കോവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 29 ന് മരണമടഞ്ഞ തിരുവനന്തപുരം കോവളം സ്വദേശി ലോചനന്‍ (93), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി യശോദ (84), തിരുവനന്തപുരം പുല്ലുവിള സ്വദേശി കൃഷ്ണന് ആശാരി (86), ആഗസറ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം മണലില്‍ സ്വദേശിനി നിര്‍മല (60), പാലക്കാട് പട്ടിത്തറ സ്വദേശി മുഹമ്മദ് ഹാജി (71), എറണാകുളം പാലാരിവട്ടം സ്വദേശി തങ്കം മേനോന് (81), ആഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാര്‍ സ്വദേശി രാജേന്ദ്രന് (52), തിരുവനന്തപുരം പൂജപ്പുര സ്വദേശി ബിജുകുമാര്‍ (45), തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സിബി (29), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം ചെന്നിലോട് സ്വദേശിനി ശാന്ത (75) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 315 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1391 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 156 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലയില്‍ 93 പേര്‍ക്ക് കൂടി കോവിഡ്; 145 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1382 ആണ്. തൃശൂര്‍ സ്വദേശികളായ 50 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4813 ആണ്. ഇതുവരെ രോഗമുക്തരായത് 3373 പേര്.രോഗം സ്ഥിരീകരിച്ചവരില്‍ 91 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 12 പേരുടെ രോഗഉറവിടമറിയില്ല. ദയ ക്ലസ്റ്റര്‍ 02, പരുത്തിപ്പാറ ക്ലസ്റ്റര്‍ 08, ചാലക്കുടി ക്ലസ്റ്റര്‍ 01, എലൈറ്റ് ക്ലസ്റ്റര്‍ 01, എ ആര് ക്യാമ്പ് 01, അഴീക്കോട് ക്ലസ്റ്റര്‍ 04, സ്പിന്നിങ്ങ് മില്‍ ക്ലസ്റ്റര്‍ 06, വാടാനപ്പിളളി ഫുഡ് മസോണ്‍ 13, വാടാനപ്പിളളി ഫിഷ് മാര്‍ക്കറ്റ് 04, ആരോഗ്യപ്രവര്‍ത്തകര്‍ 01, മറ്റ് സമ്പര്‍ക്കം 38, വിദേശത്ത് നിന്ന് തിരിച്ചെത്തിയവര്‍ 02 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്. രോഗം സ്ഥിരീകരിച്ചവരില്‍ 60 വയസ്സിന് മുകളില്‍ പ്രായമുളള 4 പുരുഷന്മാരും 3 സ്ത്രീകളും 10 വയസ്സില്‍ താഴെ പ്രായമുളള 4 ആണ്‍കുട്ടികളും 3 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍.
ഗവ. മെഡിക്കല്‍ കോളേജ് ത്യശ്ശൂര് – 105, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ് 52, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്49, ജി.എച്ച് ത്യശ്ശൂര്13, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി – 53, കില ബ്ലോക്ക് 1 ത്യശ്ശൂര്76, കില ബ്ലോക്ക് 2 ത്യശ്ശൂര് 30, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍143, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍157, എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ ത്യശ്ശൂര്40, ചാവക്കാട് താലൂക്ക് ആശുപത്രി 23, ചാലക്കുടി താലൂക്ക് ആശുപത്രി 13, സി.എഫ്.എല്‍.ടി.സി കൊരട്ടി – 49, കുന്നംകുളം താലൂക്ക് ആശുപത്രി 13, ജി.എച്ച് . ഇരിങ്ങാലക്കുട – 15, ഡി .എച്ച്. വടക്കാഞ്ചേരി – 5, അമല ഹോസ്പിറ്റല്‍ ത്യശ്ശൂര് 12, ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് ത്യശ്ശൂര് 14, മദര്‍ ഹോസ്പിറ്റല്‍ ത്യശ്ശൂര് 1, എലൈറ്റ് ഹോസ്പിറ്റല്‍ ത്യശ്ശൂര് – 7, പി. സി. തോമസ് ഹോസ്റ്റല്‍ ത്യശ്ശൂര്190. 229 പേര് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.8954 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്. 201 പേരെ ആശുപത്രികളില്‍ പുതിയതായി പ്രവേശിപ്പിച്ചു. 1152 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. ഇതുവരെ ആകെ 90944 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്.