ഐക്കോണിക് എഡ്യുക്കേഷണൽ ലീഡർ പുരസ്കാരം ഇന്ത്യയിൽനിന്ന് ഡോ. കെ.ജെ. വർഗീസിനു ലഭിച്ചു
ഡോ. കെ.ജെ. വർഗീസിന് അന്താരാഷ്ട്ര പുരസ്കാരം
ഇരിങ്ങാലക്കുട: തായ്ലൻഡിലെ അധ്യാപകരുടെയും ഗവേഷകരുടെയും സംഘടനയായ ഐസ്റ്റാറും ബാങ്കോക്കിലെ മേത്താരത്ത് യൂണിവേഴ്സിറ്റിയും സംയുക്തമായി ഏർപെടുത്തിയ വേൾഡ് ക്ലാസ് എക്സലൻസ് അവാർഡായ ഐക്കോണിക് എഡ്യുക്കേഷണൽ ലീഡർ പുരസ്കാരം ഇന്ത്യയിൽനിന്ന് ഡോ. കെ.ജെ. വർഗീസിനു ലഭിച്ചു. അന്തർദേശീയ തലത്തിൽ നേതൃത്വം നൽകി നടത്തിയിട്ടുള്ള കോണ്‍ഫറൻസുകളും പരിശീലന പരിപാടികളും ഗവേഷണങ്ങളും വിലയിരുത്തിയാണ് അവാർഡ് നൽകുന്നത്. ഇന്തോനേഷ്യയിലെ രണ്ട് യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രഫസറും ഇന്ത്യയിലെ പല യൂണിവേഴ്സിറ്റികളിലും വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളിലും വിസിറ്റിംഗ് ഫാക്കൽറ്റിയുമായിട്ടുള്ള ഡോ. വർഗീസ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഇംഗ്ലീഷ് അസോസിയേറ്റ് പ്രഫസറും ഇന്റർനാഷണൽ റിലേഷൻസ് ഡീനുമാണ്. സർട്ടിഫിക്കറ്റും ശിലാഫലകവും പതിനായിരം തായ് ബാത്തും അടങ്ങുന്നതാണ് പുരസ്കാരം. ബാങ്കോക്കിലെ മേത്താരത്ത് യൂണിവേഴ്സിറ്റിയിൽ നടന്ന അന്താരാഷ്ട്ര കോണ്‍ഫറൻസിൽ വച്ച് പുരസ്കാരം ഏറ്റുവാങ്ങി.

ഇന്നസെന്റിന്റെ ചെറുമകന് ഇന്നസെന്റ് സോണറ്റിന്റെ ആദ്യ സിനിക്ക് കൂറ്റന്‍ ഫ്ളക്സ് ലൈറ്റ് ബോര്‍ഡ് ഒരുക്കി ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട
കാട്ടൂരിലെ മുഴുവന്‍ വിദ്യാലയങ്ങളും പുകയിലരഹിതം
ഗവണ്മെന്റ് മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കപ്പത്തോട്ട വിളവെടുപ്പ് നടത്തി
സാധന വൈഭവം അരങ്ങിൽ രാഖി സതീഷിന്റെ ഭരതനാട്യം
മാള ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനം നേടി കണ്ണിക്കര സെന്റ് പോള്‍സ് സിഎല്‍പി സ്കൂൾ
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ മത്സരങ്ങള്‍ക്ക് ആവേശോജ്ജ്വല തുടക്കം