തൃശൂര്‍ റൂറല്‍ ജില്ല പോലീസ് ആസ്ഥാന മന്ദിരത്തിനും ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനുകള്‍ക്കും ഐഎസ്ഒ അംഗീകാരം
ഇരിങ്ങാലക്കുട ജനമൈത്രി പോലീസ് സ്റ്റേഷന്
ഇരിങ്ങാലക്കുട: തൃശൂര്‍ റൂറല്‍ ജില്ല ആസ്ഥാന മന്ദിരത്തിനും ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനുകള്‍ക്കും ഐഎസ്ഒ 9001 സര്‍ട്ടിഫിക്കറ്റ് ഇന്ന് കൈമാറും. സര്‍ട്ടിഫിക്കറ്റിന്റെ കൈമാറല്‍ ചടങ്ങ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു രാവിലെ പത്തിന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാന മന്ദിര അങ്കണത്തില്‍ വെച്ച് നിര്‍വഹിക്കും.
ചടങ്ങില്‍ തൃശൂര്‍ റേഞ്ച് ഡിഐജി എസ്. അജിത ബീഗം ഐപിഎസ് അധ്യക്ഷത വഹിക്കും. ഐഎസ്ഒ എസ്എംഎസ് പ്രൈവറ്റ് ലിമിറ്റഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ എന്‍. ശ്രീകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്. ഷാജു എന്നിവര്‍ ആശംസകളര്‍പ്പിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ വിശിഷ്ടാതിഥിയായിരിക്കും. തൃശൂര്‍ റൂറല്‍ അഡീ. പോലീസ് സൂപ്രണ്ട് പ്രദീപ് എന്‍. വെയില്‍സ് സ്വാഗതവും തൃശൂര്‍ റൂറല്‍ ഡിവൈഎസ്പി ഷാജ് ജോസ് സി നന്ദിയും പറയും.
തൃശൂര്‍ റൂറല്‍ പോലീസ് ജില്ലാ ഓഫീസിനും, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനുകള്‍ക്കും ഐ എസ് ഒ 9001 സര്ട്ടിഫിക്കേഷന് ലഭിക്കുന്നതിലൂടെ പോലീസ് സേവനങ്ങള്‍ ആവശ്യപ്പെടുന്ന പൊതുജനങ്ങള്‍ക്ക് ഇപ്രകാരം മികച്ച സേവനം നിശ്ചിത സമയത്തില്‍ നല്കാന് കഴിയുന്ന ഉന്നത നിലവാരത്തിലേക്ക് സ്റ്റേഷനുകള്‍ ഉയര്‍ത്തപ്പെടുകയാണ്.


ഇന്നസെന്റിന്റെ ചെറുമകന് ഇന്നസെന്റ് സോണറ്റിന്റെ ആദ്യ സിനിക്ക് കൂറ്റന്‍ ഫ്ളക്സ് ലൈറ്റ് ബോര്‍ഡ് ഒരുക്കി ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട
കാട്ടൂരിലെ മുഴുവന്‍ വിദ്യാലയങ്ങളും പുകയിലരഹിതം
ഗവണ്മെന്റ് മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കപ്പത്തോട്ട വിളവെടുപ്പ് നടത്തി
സാധന വൈഭവം അരങ്ങിൽ രാഖി സതീഷിന്റെ ഭരതനാട്യം
മാള ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനം നേടി കണ്ണിക്കര സെന്റ് പോള്‍സ് സിഎല്‍പി സ്കൂൾ
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ മത്സരങ്ങള്‍ക്ക് ആവേശോജ്ജ്വല തുടക്കം