ഇരിങ്ങാലക്കുട സിഎംഎസ്എല്‍പി സ്കൂളില്‍ ദേശീയ ആയുര്‍വേദ ദിനം ആചരിച്ചു
ഇരിങ്ങാലക്കുട സിഎംഎസ്എല്‍പി സ്കൂളില്‍ നടന്ന ദേശീയ ആയുര്‍വേദ ദിനം കൗണ്‍സിലര്‍ പി.ടി. ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ദേശീയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് വൈദ്യരത്നം ഔഷധശാല ഇരിങ്ങാലക്കുട ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ സിഎംഎസ്എല്‍പി സ്കൂളില്‍ ആയുര്‍വേദ ദിനം ആഘോഷിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ് ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. ആധുനികകാലത്ത് ആയുര്‍വേദത്തിന്റെ പ്രാധാന്യം എന്ന വിഷയത്തെക്കുറിച്ച് ഇരിങ്ങാലക്കുട വൈദ്യരത്നം ഔഷധശാലയിലെ ബ്രാഞ്ച് ഫിസിഷ്യന്‍ ഡോ. ജ്യോതിഷ് എസ് ജയന്തന് ക്ലാസ് നയിച്ചു. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഔഷധസസ്യങ്ങള്‍ വിതരണം ചെയ്തു. ആയുര്‍വേദദിനത്തോടനുബന്ധിച്ച് നടത്തിയ പെയിന്റിംഗ് മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം നല്കി. വൈദ്യരത്നം ഔഷധശാല ബ്രാഞ്ച് മാനേജര്‍ കെ.എം. സുനിത, പ്രധാനധ്യാപിക ഷൈജി ആന്റണി, അധ്യാപിക കെ.പി. അശ്വതി, എന്നിവര്‍ സംസാരിച്ചു.

ഠാണ ചന്തക്കുന്ന് റോഡ് വികസനം; ജനറല്‍ ആശുപത്രിയിലേക്കുള്ള രോഗികളെ വലയ്ക്കുന്നു
ലൈബ്രറികള്‍ മലയാളികളുടെ പ്രിയപ്പെട്ട സാംസ്കാരിക ഇടങ്ങളാകണം-മന്ത്രി ഡോ. ആര്.ബിന്ദു
പ്രശസ്ത നര്‍ത്തകിയും കലാപ്രവര്‍ത്തകയുമായ നിര്‍മ്മല പണിക്കരെ ആദരിച്ചു
ബാര്‍ അസോസിയേഷന് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
ഡോ. ജാനകി രംഗരാജന് അവതരിപ്പിച്ച ഭരതനാട്യം
പൊറത്തിശേരിയിലെ അനധികൃത കള്ളുഷാപ്പ് ജനകീയസമരസമിതി പ്രക്ഷോഭം ആരംഭിച്ചു