ഡോ. നിധി എസ് മേനോന് പുരസ്കാരം
ഡോ. നിധി എസ് മേനോന്
ഇരിങ്ങാലക്കുട: ജോലി ചെയ്യുന്ന വനിത പ്രൊഷണലുകള്ക്കുള്ള 2023 ലെ സരോജിനി നായിഡു ഇന്റര്‍നാഷണല്‍ അവാര്‍ഡ് ഇരിങ്ങാലക്കുട സ്വദേശിനിക്ക്. യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ബഹ്റൈനില്‍ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. നിധി എസ് മേനോനാണ് പുരസ്കാരം. ഏഷ്യന്‍ അക്കാദമി ഓഫ് ആര്‍ട്സ്, ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് മീഡിയ എന്റര്‍ടൈന്‍മെന്റ് ഇന്‍ഡസ്ട്രി ഇന്റര്‍നാഷണല്‍ വിമന്‍സ് ഫിലിം ഫോറം എന്നിവര്‍ സംയുക്തമായി നല്കുന്ന പുരസ്കാരമാണിത്.
നടവരമ്പ് വി.പി. സുകുമാരമേനോന്റേയും വിജയത്തിന്റേയും മകളാണ്. ഭര്‍ത്താവ്: ശ്രീധര്‍ ബഹ്റൈനിലെ ബാപ് കോ സീനിയര്‍ ബയോമെഡിക്കല്‍ എന്‍ജിനീയറാണ്. മക്കള്‍: സുദര്‍ശ്, സമൃദ്.

ഠാണ ചന്തക്കുന്ന് റോഡ് വികസനം; ജനറല്‍ ആശുപത്രിയിലേക്കുള്ള രോഗികളെ വലയ്ക്കുന്നു
ലൈബ്രറികള്‍ മലയാളികളുടെ പ്രിയപ്പെട്ട സാംസ്കാരിക ഇടങ്ങളാകണം-മന്ത്രി ഡോ. ആര്.ബിന്ദു
പ്രശസ്ത നര്‍ത്തകിയും കലാപ്രവര്‍ത്തകയുമായ നിര്‍മ്മല പണിക്കരെ ആദരിച്ചു
ബാര്‍ അസോസിയേഷന് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
ഡോ. ജാനകി രംഗരാജന് അവതരിപ്പിച്ച ഭരതനാട്യം
പൊറത്തിശേരിയിലെ അനധികൃത കള്ളുഷാപ്പ് ജനകീയസമരസമിതി പ്രക്ഷോഭം ആരംഭിച്ചു