ആന്‍സി വര്‍ഗീസ് അനുസ്മരണയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: മലക്കപ്പാറയില്‍ വച്ച് വാഹനാപകടത്തില്‍ മരണപെട്ട ക്രൈസ്റ്റ് കോളേജ് സാമൂഹ്യ പ്രവര്‍ത്തന വിഭാഗത്തിലെ പി. ജി വിദ്യാര്‍ഥിനി ആയിരുന്ന ആന്‍സി വര്‍ഗീസിന്റെ അനുസ്മരണയോഗം സഹപാഠികളുടെ നേതൃത്വത്തില്‍ നടത്തി. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് മാളിയേക്കല്‍, റിട്ടയേര്‍ഡ് അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ. ടി. വിവേകാനന്ദന് എന്നിവര്‍ ആന്‍സിയെ അനുസ്മരിച്ചു. സാമൂഹ്യ പ്രവര്‍ത്തന വിഭാഗം അധ്യാപകരും ആന്‍സിയുടെ കുടുംബവും വിദ്യാര്‍ഥികളും പങ്കെടുത്തു. ആന്‍സി വര്‍ഗീസിന്റെ ഒന്നാം ഓര്‍മദിനത്തോടനുബന്ധിച്ച് സഹപാഠികള്‍ മലക്കപ്പാറയിലെ രണ്ട് നിര്‍ധനരായ കുടുംബങ്ങള്‍ക്ക് തയ്യല്‍ മെഷീനുകള്‍ നല്കി. ആതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ യുടെ സാനിധ്യത്തില്‍ ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ തയ്യല്‍ മെഷീനുകള്‍ കൈമാറി

ഈശ്വര മനുഷ്യ ബന്ധവും സഹോദര സ്നേഹവും ഊട്ടി ഉറപ്പിക്കുന്നതാണ് രക്ഷാബന്ധന്: തോമസ് ഉണ്ണിയാടന്
കത്തീഡ്രല്‍ മാതൃവേദി വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
തുറവന്‍കാട് 14 ാം വാര്‍ഡില്‍ ജനകീയ പങ്കാളിത്തത്തോടെ ഓണം ഘോഷയാത്ര സംഘടിപ്പിച്ചു
കാടുപിടിച്ചുകിടന്ന ശ്മശാനപ്പറമ്പില്‍ ഇനി പൂക്കാലം; നമ്പ്യങ്കാവില് ചെണ്ടുമല്ലി വിളവെടുപ്പ്
ക്രൈസ്റ്റ് കോളജില്‍ സൈബര്‍ സുരക്ഷയില്‍ അന്താരാഷ്ട്ര സെമിനാര്‍ നടത്തി
ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു