ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു
കടുപ്പശേരി: വേളൂക്കര പഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതിപ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ സുഭിക്ഷ കേരളം അപേക്ഷയോടൊപ്പം 2020-21 വര്‍ഷത്തെ ഭൂനികുതി രസീത്, ആധാര്‍, ബാങ്ക് അക്കൗണ്ട് എന്നിവയുടെ പകര്‍പ്പ്, വളം, മറ്റ് ഉത്പാദനോപാധികള്‍ വാങ്ങിയതിന്റെ ബില്ല് സഹിതം 20 നു മുമ്പ് കൃഷിഭവനില്‍ നല്‍കണം.