ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി ഡയാലിസിസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍വ്വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍വ്വഹിച്ചു. ഓണ്‍ലൈനായി പൊറത്തിശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ഒപി ബ്ലോക്കിന്റെയും കാറളം പഞ്ചായത്തിലെ നവീകരിച്ച വെള്ളാനി സബ്ബ് സെന്ററിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു.
ഒരേസമയം 10 പേര്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ സാധിക്കും. 2012 മുതല്‍ ജനറല്‍ ആശുപത്രിയായി പ്രവര്‍ത്തിച്ചുവരുന്ന ആശുപത്രിയിലെ ദീര്‍ഘകാല ആവശ്യമായിരുന്നു ഡയാലിസിസ് സെന്റര്‍. മൂന്ന് കോടി 98 ലക്ഷം രൂപ ചെലവിട്ടാണ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് കെട്ടിടം നിര്‍മിച്ചത്. ഒരു കോടി 29 ലക്ഷം രൂപ ഉപയോഗിച്ചാണ് ഡയാലിസിസ് സെന്ററില്‍ ഡയാലിസിസ് മെഷിനും അനുബന്ധ ഉപകരണങ്ങളും സജ്ജമാക്കിയിരിക്കുന്നത്.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.കെ. റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം ഡോ. ടി.പി. ശ്രീദേവി, ജില്ലാ പ്രോഗ്രാം മാനേജര്‍ ആരോഗ്യ കേരളം ഡോ. പി. സജീവ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ലളിത ബാലന്, കാറളം പഞ്ചായത്ത് ബിന്ദു പ്രദീപ്, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ അംബിക പള്ളിപ്പുറത്ത്, ഫെന്നി എബിന് വെള്ളാനിക്കാരന്‍, സി.സി. ഷിബിന്‍, ജെയ്സണ്‍ പാറേക്കാടന്‍, ജില്ലാ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഷീല ജയഘോഷ്, വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ്, ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശുപത്രി വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു
വിശുദ്ധ തോമസ് മൂര്‍ ദിനാചരണം നടത്തി
ദീപിക നമ്മുടെ ഭാഷാ പദ്ധതി താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ യുപി സ്കൂളില്‍
ഇരിങ്ങാലക്കുട കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്തില്‍ ആദരം സംഘടിപ്പിച്ചു
കാറളം സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്കി
ഇരട്ട സ്വര്‍ണവുമായി ദേശീയ ചാമ്പ്യനായി കോണത്തുകുന്ന് സ്വദേശി ഷമീലുദ്ദീന്‍