ഡെങ്കി ബാധിച്ച് ഇതര സംസഥാന തൊഴിലാളി മരിച്ചു
സപാന്‍ കഹാബ്.
ഇരിങ്ങാലക്കുട: ഡെങ്കി ബാധിച്ച് ഇതര സംസഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ ജല്‍പൈഗുരി ബസുലൈനില് കാര്‍ത്തിക് മകന് സപാന്‍ കഹാബ് (25) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം തുമ്പൂരിലായിരുന്നു താമസം. വീട്ടുജോലികള്‍ക്കായി എത്തിയതാണ് സപാനും ഭാര്യ ഭാര്യ കുസുമവും. കഴിഞ്ഞ ദിവസം പനി വന്നതോടെ വേളൂക്കര പ്രാഥമീകാരോഗ്യ കേന്ദ്രത്തിലും പിന്നീട് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും ചികില്‍സ തേടിയിരുന്നു. വിദഗ്ദ ചികില്‍സക്കായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ ചികില്‍യില്‍ കഴിയുമ്പോഴാണ് മരണം സംഭവിച്ചത്.

കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ചു
ഗ്യാസ് സിലിണ്ടര്‍ ചോര്‍ച്ച; പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥന് മരിച്ചു
ഗ്യാസ് സിലിണ്ടര്‍ ചോര്‍ച്ച; പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു
കുളിക്കുന്നതിനിടയില്‍ കുളിമുറിയുടെ ചുമരിടിഞ്ഞ് വീണ് യുവാവ് മരിച്ചു
ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി