മാലിന്യത്തില്‍ നിന്ന് വിസ്മയത്തിലേയ്ക്ക് ക്രൈസ്റ്റ് കോളജില്‍ റിജുവനേറ്റ് 2025
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റ് സംഘടിപ്പിച്ച കരകൗശല പ്രദര്‍ശനം.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റ് കരകൗശല പ്രദര്‍ശനം സംഘടിപ്പിച്ചു. മാലിന്യവസ്തുക്കളില്‍ നിന്ന് നിര്‍മ്മിച്ച കരകൗശലവസ്തുക്കളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. പുനരുപയോഗത്തിന്റെ പ്രാധാന്യവും പരിസ്ഥിതി ബോധവത്കരണവും മുന്‍നിര്‍ത്തി സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍, പ്ലാസ്റ്റിക് ബോട്ടിലുകള്‍, പഴയ ന്യൂസ്പ്പേപ്പറുകള്, പഴയ തുണികള്‍, കാര്‍ഡ്ബോര്‍ഡ്, സിഡികള്‍ തുടങ്ങിയവ പുനരുപയോഗിച്ച് എന്‍എസ്എസ് വളണ്ടിയേഴ്സ് നിര്‍മ്മിച്ച വസ്തുക്കള്‍ കാഴ്ചക്കാരില്‍ കൗതുകം നിറച്ചു.
കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ടി.കെ. നാരായണന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സ്റ്റേറ്റ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ആര്.എന്‍. അന്‍സര്‍, തൃശൂര്‍ ജില്ല എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ രഞ്ജിത്ത്, ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, പ്രോഗ്രാം ഓഫീസര്‍ ഡോ. അനുഷ മാത്യു, അസി. പ്രഫ. വി.പി. ഷിന്റോ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രദര്‍ശനം ആരംഭിച്ചു.

കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു
വിശുദ്ധ തോമസ് മൂര്‍ ദിനാചരണം നടത്തി
ദീപിക നമ്മുടെ ഭാഷാ പദ്ധതി താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ യുപി സ്കൂളില്‍
ഇരിങ്ങാലക്കുട കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്തില്‍ ആദരം സംഘടിപ്പിച്ചു
കാറളം സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്കി
ഇരട്ട സ്വര്‍ണവുമായി ദേശീയ ചാമ്പ്യനായി കോണത്തുകുന്ന് സ്വദേശി ഷമീലുദ്ദീന്‍