ഇടതുപക്ഷ കേരളം സുരക്ഷിത കേരളം: മഹിളാ മുന്നണി
ഇരിങ്ങാലക്കുട: ഇടതുപക്ഷ കേരളം സുരക്ഷിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി ഇടതു മഹിളാ മുന്നണിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് ഐക്യനിര സംഘടിപ്പിച്ചു. സ്ത്രീകളുടെ ഐക്യനിര മഹിളാ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.ആര്. വിജയ ഉദ്ഘാടനം ചെയ്തു. മഹിളാ സംഘം സെക്രട്ടറി അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച പരിപാടിയില്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ ലത സുരേഷ്, ലോക്കല്‍ കമ്മിറ്റി മെമ്പര്‍ ശാന്ത എന്നിവര്‍ പങ്കെടുത്തു. മഹിളാ അസോസിയേഷന് ടൗണ്‍ സെക്രട്ടറി രാജി, ശോഭന ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു