കലാഭവന്‍ മണി സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയം നാടിനു സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട: കലാഭവന്‍ മണിയുടെ പേരില്‍ കേരളത്തിലെ ആദ്യ സ്മാരകമായ കലാഭവന്‍ മണി സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയം നാടിനു സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുരിയാട് പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്, യുവജനക്ഷേമ ബോര്‍ഡ് അംഗം കെ.വി. രാജേഷ്, അനീഷ് ഇന്‍ ആര്‍ട്ട് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. പ്രശാന്ത്, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ വിപിന്‍ വിനോദന്‍ എന്നിവര്‍ പ്രസംഗിച്ചു.