പ്രതിഭാ പോഷണപദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം അഡ്വ.തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിച്ചു
ഇരിങ്ങാലക്കുടയില്‍ പ്രതിഭാ പോഷണ പദ്ധതിയുടെ (ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം) പ്രവര്‍ത്തനോദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: യുഎസ്എസ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച ഓരോ വിദ്യാഭ്യാസ ജില്ലയിലെയും 120 കുട്ടികള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രതിഭാ പോഷണ പദ്ധതിയുടെ (ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം) പ്രവര്‍ത്തനോദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിച്ചു. വിദ്യാഭ്യാസ ജില്ല ഓഫീസര്‍ എം.എസ്. രാജീവ് അധ്യക്ഷത വഹിച്ചു. ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ സുദീപ, എംഎസ് കോഡിനേറ്റര്‍ ഇ.ജി. ഉദയന്‍, സോണിയ ഗിരി, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പ്രവീണ്‍സ് ഞാറ്റുവെട്ടി, കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍, അരുണ്‍ ഗാന്ധിഗ്രാം, ഡയറ്റ് ലക്ക് ലക്ച്ചറര്‍ എം.ആര്. സനോജ്, പിടിഎ പ്രസിഡന്റ് ജെയ്ഫിന് ഫ്രാന്‍സിസ്, സ്റ്റുഡന്റ്സ് കോഡിനേറ്റര്‍ മിലന് ജോബി എന്നിവര്‍ പ്രസംഗിച്ചു. അസ്മാബി കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം തലവന്‍ അസോസിയേറ്റ് പ്രഫസര്‍ ഡോ. സനല്‍ സദാനന്ദന് നോ യുവര്‍ കോണ്സ്റ്റിട്യൂഷന്, നോ യുവര്‍ റൈറ്സ് എന്ന വിഷയത്തില്‍ കുട്ടികള്‍ക്കായി ക്ലാസുകള്‍ നടത്തി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
കെയ്റോസ് കുടുംബസംഗമം 2026 സംഘടിപ്പിച്ചു
ജനമൈത്രി പൊലിസിന്റെ എന്റെ യാത്ര സുരക്ഷിതം ക്യാമ്പയിന്
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം