41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഡോണ്‍ ബോസ്കോ സ്കൂള്‍സ് ഇരിങ്ങാലക്കുട സംഘടിപ്പിച്ച 41 ാമത് ഡോണ്‍ ബോസ്കോ അഖില കേരള ഇന്റര്‍സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും ആണ്‍കുട്ടികളുടെ വിഭാഗത്തിലും ചാമ്പ്യന്മാരായ ടീം ട്രോഫിയുമായി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെന്റ് എഫ്രേം മാന്നാനവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പ്രൊവിഡന്‍സ് ജിഎച്ച്എസ്എസ് കോഴിക്കോടും ചാമ്പ്യന്മാരായി
ഇരിങ്ങാലക്കുട: ഡോണ്‍ ബോസ്കോ സ്കൂള്‍സ് ഇരിങ്ങാലക്കുട സംഘടിപ്പിച്ച 41 ാമത് ഡോണ്‍ ബോസ്കോ അഖില കേരള ഇന്റര്‍സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൗണ്ട് ടാബോര്‍ പത്തനാപുരത്തെ 68 52 എന്ന സ്കോറിന് പരാജയപ്പെടുത്തി പ്രൊവിഡന്‍സ് ജിഎച്ച്എസ്എസ് കോഴിക്കോട് ഡോണ്‍ ബോസ്കോ എവര്‍ റോളിംഗ് ട്രോഫി കരസ്ഥമാക്കി. മൗണ്ട് ടാബോര്‍ പത്തനാപുരം റണ്ണേഴ്സ് അപ്പ് ട്രോഫി നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എല്എഫ്എച്ച്എസ്എസ് കൊരട്ടിയെ 83 62 എന്ന സ്കോറിന് തോല്‍പ്പിച്ച് സെന്റ് എഫ്രേം മാന്നാനം ഡോണ്‍ ബോസ്കോ എവര്‍ റോളിംഗ് ട്രോഫി നേടി ചാമ്പ്യന്മാരായി.

എല്എഫ്എച്ച്എസ്എസ് കൊരട്ടി ബിജോയ് ജോണി മെമ്മോറിയല്‍ എവര്‍ റോളിംഗ് റണ്ണേഴ്സ് അപ്പ് ട്രോഫി നേടി. ഡിവിഷന് രണ്ട് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലിയോ 13 ആലപ്പുഴ ഡോണ്‍ ബോസ്കോ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി കരസ്ഥമാക്കി ചാമ്പ്യന്മാരായപ്പോള് സെന്റ് ആന്‍സ് എച്ച്എസ്എസ് കുര്യനാട് ബിജോയ് ജോണി മെമ്മോറിയല്‍ എവര്‍ റോളിംഗ് റണ്ണേഴ്സ് അപ്പ് ട്രോഫി നേടി. മികച്ച താരങ്ങള്‍ക്കുള്ള ഡോ. രാജു എന്‍. കുര്യന് അവാര്‍ഡ് പെണ്‍കുട്ടികളില്‍ പ്രൊവിഡന്‍സ് ജിഎച്ച്എസ്എസ് കോഴിക്കോടിലെ പി. ശ്രിയും, ആണ്‍കുട്ടികളില്‍ സെന്റ് എഫ്രേം മാന്നാനത്തിലെ അക്ഷയ് അലക്സിനും ലഭിച്ചു. ഡിവിഷന് രണ്ട് ആണ്‍കുട്ടികളില്‍ ഡോ. രാജു എന്‍. കുര്യന് മെമ്മോറിയല്‍ ട്രോഫി ലിയോ 13 ആലപ്പുഴയിലെ കാശിനാഥ് കരസ്ഥമാക്കി. സമാപന സമ്മേളനത്തില്‍ മുന്‍ ഇന്ത്യന്‍ ബാസ്കറ്റ്ബോള്‍ താരം ടി.കെ. ശേഷാദ്രി മുഖ്യാതിഥിയായി. ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജിതിന് മൈക്കിള്‍, ഡോണ്‍ ബോസ്കോ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഷിനോ കളപ്പുരയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി