ഓപ്പറേഷന് തൂഫാന്; അന്തര്‍സംസ്ഥാന രാസലഹരി മാഫിയയിലെ പ്രധാന കണ്ണിയെ ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്തു
പ്രതി ജിത്തുരാജ്.

ചെന്നൈ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് രാസലഹരി എത്തിച്ചിരുന്ന പ്രധാന വിതരണക്കാരനാണ് അറസ്റ്റിലായത്
ഇരിങ്ങാലക്കുട: തൃശൂര്‍ റൂറല്‍ ജില്ലയില്‍ നടന്ന രണ്ട് എംഡിഎംഎ കേസുകളിലെ പ്രതികള്‍ക്ക് രാസലഹരി എത്തിച്ചുനല്‍കിയ അന്തര്‍സംസ്ഥാന ലഹരിമാഫിയയിലെ പ്രധാന കണ്ണിയെ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐപിഎസിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തു. മേത്തല കടുക്കച്ചുവട് സ്വദേശി മണിക്കകത്ത് വീട്ടില്‍ ജിത്തുരാജ് (29) ആണ് അറസ്റ്റിലായത്. പ്രതിയെ ഇരിങ്ങാലക്കുടയില്‍ എത്തിച്ചു. ഇരിങ്ങാലക്കുട ഠാണാവില്‍ വെച്ച് 245.72 ഗ്രാംഎംഡിഎംഎയും പുതുക്കാട് ടോള്‍ പ്ലാസയില്‍ വെച്ച് 90.20 ഗ്രാം എംഡിഎംഎയും പിടികൂടിയ കേസുകളില്‍ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് അന്വേഷണം ജിത്തുരാജിലേക്ക് എത്തിയത്. ജിത്തുരാജ് ചെന്നൈ കേന്ദ്രീകരിച്ച് കേരളത്തിലേക്കുള്ള രാസലഹരി വിതരണ ശൃംഖല നിയന്ത്രിച്ചിരുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
2025 ഡിസംബര്‍ രണ്ടിന് ഇരിങ്ങാലക്കുട ഠാണാവില്‍ കാറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 245.72 ഗ്രാം എംഡിഎംഎയുമായി കൊടുങ്ങല്ലൂര്‍ എറിയാട് മാടവന സ്വദേശി മഠത്തിപ്പറമ്പില്‍ വീട്ടില്‍ ഫഹദ് (32) എന്നയാളെയും 2026 ഏപ്രില്‍ 21ന് പുതുക്കാട് പാലിയേക്കര ടോള്‍ പ്ലാസയില്‍ വെച്ച് ബംഗളൂരുവില്‍ നിന്ന് ആലുവയിലേക്ക് സ്വകാര്യ ബസില്‍ കടത്തിക്കൊണ്ട് വരികയായിരുന്ന 90 ഗ്രാം എംഡിഎംഎയുമായി കൊടുങ്ങല്ലൂര്‍ അഞ്ചപ്പാലം സ്വദേശി അഫ്നാന് (26), കുന്നംകുളം മേത്തല സ്വദേശി ഷൈന്‍ (28) എന്നിവരെയും തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് ടീമും തൃശൂര്‍ റൂറല്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഈ രണ്ട് കേസുകളിലും അറസ്റ്റിലായ പ്രതികള്‍ക്ക് എംഡിഎംഎ എത്തിച്ചുനല്‍കിയത് ജിത്തുരാജാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
അന്തര്‍സംസ്ഥാന ലഹരിമാഫിയയുമായുള്ള ഇയാളുടെ ബന്ധവും ജില്ലയിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന വിതരണ ശൃംഖലയെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീന്റെ നിര്‍ദ്ദേശാനുസരണം കൊടുങ്ങല്ലൂര്‍ ഡിവൈഎസ്ി രതീഷ് കുമാര്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എസ്. പ്രദീപ് എന്നിവരുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് തമിഴ്നാട് ചെന്നൈയിലുള്ള ഒളിത്താവളത്തില്‍ നിന്നും പ്രതിയെ പിടികൂടിയത്. മൊബൈല്‍ ഫോണും മറ്റും ഉപയോഗിക്കാതെ മാസങ്ങളായി ചെന്നൈയിലെ പല രഹസ്യ സ്ഥലങ്ങളിലും മാറിമാറി താമസിച്ചിരുന്ന പ്രതിയെ മാസങ്ങളോളം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് പിടികൂടാനായത്.
എംഡിഎംഎ കടത്തുന്നതിനായി കാറുകളില്‍ പ്രത്യേക രഹസ്യ അറ നിര്‍മ്മിക്കുന്നതിന് വിദഗ്ധനായിരുന്നു പിടികൂടിയ പ്രതി. അറസ്റ്റിലായ ജിത്തുരാജ് വയനാട് ജില്ലയിലെ താമരശേരി, തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന് പരിധികളിലായി രണ്ട് റോബറി കേസുകളിലും ഒരു വധശ്രമക്കേസിലും പൊതുസ്ഥലത്ത് വെച്ച് ലഹരി ഉപയോഗിച്ച കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും ലഹരിക്കടിമപ്പെട്ട് മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലും അടക്കം ഏഴ് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്. അന്വേഷണ സംഘത്തില്‍ ഡാന്‍സാഫ് എസ്ഐ സി.ആര്. പ്രദീപ്, എഎസ്ഐ ലിജു ഇയ്യാനി, ജിഎസ്സിപിഒ സി.കെ. ബിജു, സിപിഒമാരായ എ.ബി. നിഷാന്ത്, സുര്‍ജിത് സാഗര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എവുപ്രാസ്യമ്മയുടെ തിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സുസ്ഥിര വികസന ലക്ഷ്യങ്ങളും ഉന്നത വിദ്യാഭ്യാസവും: ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിച്ചു
ജലവിതരണത്തിനായി പൊതുവഴികളില്‍ കുഴിച്ചത് പൂര്‍വസ്ഥിതിയിലാക്കാന്‍ നിര്‍ദ്ദേശം
കെ.വി. ചന്ദ്രന് വാര്യര്‍ അനുസ്മരണം നടത്തി
ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം സാംസ്കാരിക രംഗത്ത് കേരളത്തിന്റെ സുഗന്ധം: ടി.എന്‍. പ്രതാപന്