ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇരിങ്ങാലക്കുട സബ് ഡിപ്പോയില്‍ നിന്നും ആരംഭിച്ച രണ്ട് പ്രിയദര്‍ശിനി ബസുകളുടെ സര്‍വീസ് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

രണ്ടു സര്‍വീസുകള്‍ കൂടി ആരംഭിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്നും ഒരു ബസ് അനുവദിച്ചു
ഇരിങ്ങാലക്കുട: കൂടുതല്‍ പ്രാദേശിക സര്‍വീസുകളും സംസ്ഥാന, അന്തര്‍ സംസ്ഥാന സര്‍വീസുകളും ആരംഭിച്ച് കെഎസ്ആര്‍ടിസിയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ പറഞ്ഞു. സബ് ഡിപ്പോയില്‍ നിന്നും ആരംഭിച്ച രണ്ടു പ്രിയദര്‍ശിനി ബസുകളുടെ സര്‍വീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടണത്തിന്റെ പടിഞ്ഞാറന്‍ മേഖലയുടെ വികസനവും ഇതോടൊപ്പം നടക്കുമെന്നും കെഎസ്ആര്‍ടിസിയിലേക്ക് പുതിയ ബസുകള്‍ എത്തിക്കുന്നതിന്റെ ഭാഗമായി എംഎല്‍എ ഫണ്ടില്‍ നിന്നും ഒരു ബസ് അനുവദിച്ചതായും എംഎല്‍എ പറഞ്ഞു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ പ്രവീണ്‍സ് ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ ബിന്ദു വിനയന്, മാഗി വിന്‍സെന്റ്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ജോസ് മൂഞ്ഞേലി, പി.ബി. മനോജ്കുമാര്‍, കെ.എല്‍. ജോസ്, സേതുമാധവന് പറയംവളപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എവുപ്രാസ്യമ്മയുടെ തിരുനാളിന് കൊടിയേറി
ഓപ്പറേഷന് തൂഫാന്; അന്തര്‍സംസ്ഥാന രാസലഹരി മാഫിയയിലെ പ്രധാന കണ്ണിയെ ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്തു
സുസ്ഥിര വികസന ലക്ഷ്യങ്ങളും ഉന്നത വിദ്യാഭ്യാസവും: ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിച്ചു
ജലവിതരണത്തിനായി പൊതുവഴികളില്‍ കുഴിച്ചത് പൂര്‍വസ്ഥിതിയിലാക്കാന്‍ നിര്‍ദ്ദേശം
കെ.വി. ചന്ദ്രന് വാര്യര്‍ അനുസ്മരണം നടത്തി
ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം സാംസ്കാരിക രംഗത്ത് കേരളത്തിന്റെ സുഗന്ധം: ടി.എന്‍. പ്രതാപന്