ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്ച്ച
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്എയുമായി യുവമോര്ച്ച നേതാക്കള് കൂടിക്കാഴ്ച നടത്തിയപ്പോള്.
ഇരിങ്ങാലക്കുട: മണ്ഡലത്തിന്റെ വികസനത്തിനും ജനങ്ങള്ക്ക് ഉപകാരപ്രദമാവുന്ന ആവശ്യങ്ങള് നടപ്പിലാക്കുന്നതിനുമായി അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്എയുമായി യുവമോര്ച്ച കൂടിക്കാഴ്ച നടത്തി. ഇരിങ്ങാലക്കുടയില് നിന്ന് ചാലക്കുടിയിലേക്കും കൊടുങ്ങല്ലൂരിലേക്കും കെഎസ്ആര്ടിസി ബസുകള് അനുവദിക്കുക, യുവാക്കള്ക്ക് ജോലി നല്കാന് സാധിക്കുന്ന കിന്ഫ്ര പാര്ക്ക് മോഡല് സംരംഭം ഇരിങ്ങാലക്കുടയില് ആരംഭിക്കുക, ഇരിങ്ങാലക്കുടയിലെ കായിക പ്രതിഭകള്ക്കും കായിക പ്രേമികള്ക്കുമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിര്മിക്കുക, മാധവാചാര്യന്റെ പേരില് ഇരിങ്ങാലക്കുടയില് സര്ക്കാര് കോളജ് ആരംഭിക്കുക, കെഎസ്ആര്ടിസി സ്റ്റാന്ഡ് ഡിപ്പോയായി ഉയര്ത്തുക എന്നീ വിഷയങ്ങള് എംഎല്എയോട് നേതാക്കള് അവതരിപ്പിച്ചു.
നിയോജക മണ്ഡലത്തിലെ വിവിധ രാഷ്ട്രീയ കക്ഷികളെയും ക്ലബുകളെയും പൊലിസിനെയും ഉള്പ്പെടുത്തി ലഹരിക്കെതിരേ ആക്ഷന് കമ്മിറ്റി രൂപീകരിക്കുക, ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്ഡില് രാത്രി 10 വരെ പൊലിസ് സേവനം ലഭ്യമാക്കുക, ഇരിങ്ങാലക്കുട മുനിസിപ്പല് പാര്ക്കിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നീ വിഷയങ്ങളും പങ്കുവെച്ചു. ബിജെപി മണ്ഡലം ജനറല് സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, യുവമോര്ച്ച ജില്ലാ ജനറല് സെക്രട്ടറി എന്.ആര്. ഹരിപ്രസാദ്, മണ്ഡലം പ്രസിഡന്റ് സുഖിന് പടിയൂര്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ജിനു ഗിരിജന്, ആശിഷ ടി. രാജ് എന്നിവര് പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നൃത്തച്ചുവടുകളില് അരങ്ങുണര്ന്നു; കലയുടെ പൊന്പൂരം കൊടിയേറി…..
പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്സോണ് ഹോക്കി വനിത വിഭാഗത്തില് ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി
ഇന്ത്യന് യൂണിയന് മുസ്ലിം ലീഗ് കണ്വെന്ഷന് നടത്തി