പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
പൂമംഗലം പഞ്ചായത്തിലെ വാര്ഡ് ഒമ്പതില് പ്രവര്ത്തനം ആരംഭിച്ച പകല്വീടിന്റെ ഉദ്ഘാടനം പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്വഹിക്കുന്നു.
ഇരിങ്ങാലക്കുട: പ്രദേശത്തെ വയോജനങ്ങള്ക്ക് ഒത്തുചേരുന്നതിനും വിനോദങ്ങളില് ഏര്പ്പെടുന്നതിനും വേണ്ടി പൂമംഗലം പഞ്ചായത്തിലെ വാര്ഡ് ഒമ്പതില് കോസ്മോപോളിറ്റന് ക്ലബ് ആന്ഡ് വായനശാലയോട് ചേര്ന്ന് ജില്ലാ പഞ്ചായത്തിന്റെ തുക ഉപയോഗിച്ച് പൂര്ത്തീകരിച്ച കെട്ടിടത്തില് പകല്വീട് തുറന്ന് പ്രവര്ത്തനം ആരംഭിച്ചു. വയോജന വിശ്രമകേന്ദ്രത്തിന്റെ പ്രവര്ത്തനാരംഭം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തിന്റേയും ഗ്രാമപഞ്ചായത്തിന്റേയും 26 27 വര്ഷത്തെ പദ്ധതിയില് ഉള്പ്പെടുത്തി വീട്ടിലേക്കാവശ്യമായ ഉപകരണങ്ങള് വാങ്ങി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് സമസ്യാ മുരളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജിതില് ഗോപി, വാര്ഡംഗങ്ങളായ ജൂലി ജോയ്, രജനി ടീച്ചര്, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല് ഓഫീസര് ഡോ. സന്തോഷ് കുമാര്, ആയുര്വേദ ഡോക്ടര് രഞ്ജിത എന്നിവര് സംസാരിച്ചു. വായനശാല പ്രസിഡന്റ് പൗലോസ് മാസ്റ്റര് സ്വാഗതവും വായനശാല സെക്രട്ടറി സുധീഷ് കല്പ്പറമ്പ് നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നൃത്തച്ചുവടുകളില് അരങ്ങുണര്ന്നു; കലയുടെ പൊന്പൂരം കൊടിയേറി…..
ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്സോണ് ഹോക്കി വനിത വിഭാഗത്തില് ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്ച്ച
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി
ഇന്ത്യന് യൂണിയന് മുസ്ലിം ലീഗ് കണ്വെന്ഷന് നടത്തി