ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
ടൗണ് അമ്പ് ഫെസ്റ്റിന്റെ ജീവകാരുണ്യപ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള് മോണ്. ആന്റു ആലപ്പാടന് ഇരിങ്ങാലക്കുട മാര്ക്കറ്റിലെ സീനിയര് വ്യാപാരിയും ജീവകാരുണ്യ പ്രവര്ത്തകനുമായ പി.പി. റപ്പായിയില് നിന്നും കാരുണ്യ ഫണ്ട് സ്വീകരിച്ച് നിര്വഹിക്കുന്നു.
ഇരിങ്ങാലക്കുട: ടൗണ് അമ്പ് ഫെസ്റ്റിന്റെ ജീവ കാരുണ്യപ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള് മോണ്. ആന്റു ആലപ്പാടന് ഇരിങ്ങാലക്കുട മാര്ക്കറ്റിലെ സീനിയര് വ്യാപാരിയും ജീവകാരുണ്യ പ്രവര്ത്തകനുമായ പി.പി. റപ്പായിയില് നിന്നും കാരുണ്യ ഫണ്ട് സ്വീകരിച്ച് നിര്വഹിച്ചു. ടൗണ് അമ്പ് കമ്മിറ്റി പ്രസിഡന്റ് റെജി മാളക്കാരന് അധ്യക്ഷത വഹിച്ചു.
യോഗത്തില് ജനറല് കണ്വീനര് ജിക്സണ് മങ്കിടിയാന്, സെക്രട്ടറി ബെന്നി വിന്സെന്റ്, പ്രോഗ്രാം കമ്മറ്റി കണ്വീനര് ടെല്സണ് കോട്ടോളി, പബ്ലിസിറ്റി കണ്വീനര് അഡ്വ. ഹോബി ജോളി, ജോ. കണ്വീനര് ഷാജു പന്തലിപ്പാടന് എന്നിവര് പ്രസംഗിച്ചു. ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ആദ്യ ഭാഗമായി അഞ്ചു പേര്ക്ക് ചികിത്സ ധനസഹായം നല്കി. ഇരിങ്ങാലക്കുട രൂപത കാരുണ്യ വര്ഷം പ്രഖ്യാപിച്ചിരിക്കുന്നതിനാല് 2027 ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തിയതികളിലായി നടത്തപ്പെടുന്ന ടൗണ് അമ്പ് ഫെസ്റ്റ് കാരുണ്യവര്ഷ തിരുനാളായി ആഘോഷിക്കും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നൃത്തച്ചുവടുകളില് അരങ്ങുണര്ന്നു; കലയുടെ പൊന്പൂരം കൊടിയേറി…..
പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്സോണ് ഹോക്കി വനിത വിഭാഗത്തില് ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്ച്ച
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി
ഇന്ത്യന് യൂണിയന് മുസ്ലിം ലീഗ് കണ്വെന്ഷന് നടത്തി