ദി എഐ ടേണ്‍ ത്രിദിന അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഹ്യൂമെയിന്‍ ദി ഹ്യൂമാനിറ്റീസ് ലാബുമായി സഹകരിച്ച് പിജി ഇംഗ്ലീഷ് വകുപ്പ് ഒരുക്കിയ ദി എഐ ടേണ്‍ ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തില്‍ ഗവേഷണ പ്രബന്ധങ്ങളുടെ സംഗ്രഹം പ്രസിദ്ധീകരിച്ചപ്പോള്‍.
ഇരിങ്ങാലക്കുട: ദി എഐ ടേണ്‍: പെര്‍സ്പെക്റ്റീവ്സ് ഓണ്‍ നോളജ്, കള്‍ച്ചര്‍, സൊസൈറ്റി എന്ന പേരില്‍ ക്രൈസ്റ്റ് കോളജില്‍ ആരംഭിച്ച ത്രിദിന അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു. ഹ്യൂമെയിന്‍ ദി ഹ്യൂമാനിറ്റീസ് ലാബുമായി സഹകരിച്ച് പിജി ഇംഗ്ലീഷ് വകുപ്പ് ഒരുക്കിയ ഈ സമ്മേളനം സാമ്പത്തിക ശാസ്ത്രം, കൊമേഴ്സ്, ചരിത്രം, മനഃശാസ്ത്രം, സോഷ്യല്‍ വര്‍ക്ക് എന്നീ പിജി, ഗവേഷണ വകുപ്പുകളുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്. സമ്മേളനത്തില്‍ ഗവേഷണ പ്രബന്ധങ്ങളുടെ സംഗ്രഹം പ്രസിദ്ധീകരിച്ചു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ അറുപതോളം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
സമ്മേളനത്തിന്റെ അവസാന ദിവസം സ്കോപ്പസ് പബ്ലിഷിംഗ് ശില്പശാലയായിരുന്നു. അക്കാദമിക് എഴുത്തിലും ഗവേഷണ പ്രസിദ്ധീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളുമായി നിര്‍ണായകമായ ഇടപെടല്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്റര്‍ ഡിസിപ്ലിനറി സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണ അധിഷ്ഠിത അക്കാദമിക് രീതികള്‍ ശക്തിപ്പെടുത്തുന്നതിനും ഇത് ഊന്നല്‍ നല്കി. ത്രിദിന കോണ്‍ഫറസിന്റെ സമാപന സമ്മേളനം ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്തു. പിജി ഇംഗ്ലീഷ് വിഭാഗം മേധാവിയും ഇന്റര്‍നാഷണല്‍ ഡീനുമായ ഡോ.കെ.ജെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. പ്രബന്ധം അവതരിപ്പിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്‍സിപ്പല്‍ വിതരണം ചെയ്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മുരിയാട് പഞ്ചായത്ത് ഭരണസമിതി നെല്‍കൃഷിയിലേക്ക്
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍
അമര്‍ജവാന്‍ യുദ്ധസ്മാരകത്തിന് സ്റ്റോപ്പ് മെമ്മോ
യുവജന കൂട്ടായ്മയുടെ മാതൃകാപരമായ പ്രവര്‍ത്തനം; പൂവത്തുംകടവില് ആധുനിക സൗകര്യങ്ങളോടെ വേറിട്ട ബസ് സ്റ്റോപ്പ്
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സ്വയം നിര്‍മിച്ച പേപ്പര്‍ ക്യാരിബാഗുകള്‍ വിതരണം ചെയ്തു