ഇരിങ്ങാലക്കുട ജനമൈത്രി പൊലിസ് ഓപ്പറേഷന് തൂഫാന് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ക്രൈസ്റ്റ് കോളജ് ജേതാക്കള്‍
ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ജനമൈത്രി പൊലിസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യുവജന ചാമ്പ്യന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ ക്രൈസ്റ്റ് കോളജ് ടീമിന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ട്രോഫി സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: യുവാക്കളെ ലഹരിയില്‍ നിന്നകറ്റി കായികരംഗത്തേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട ജനമൈത്രി പൊലിസിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ക്രൈസ്റ്റ് കോളജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച യുവജന ചാമ്പ്യന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ യൂണിവേഴ്സിറ്റി എന്‍ജിനീയറിംഗ് കോളജിനെ മൂന്നുഗോളുകള്‍ക്ക് തോല്‍പ്പിച്ച് ക്രൈസ്റ്റ് കോളജ് ജേതാക്കളായി. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിര്‍വഹിച്ചു. ഡിവൈഎസ്പി എം.കെ. ഷാജി അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകന് ടോം ഇമ്മട്ടി മുഖ്യാതിഥി ആയിരുന്നു.
ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, സബ് ഇന്‍സ്പെക്ടര്‍ ഇ.യു. സൗമ്യ, ജനമൈത്രി സിആര്‍ഒ എസ്ഐ മനോജ്, എസ്ഐ ജാക്സണ് ജോയ്, സമിതിയംഗങ്ങളായ കെ.എന്‍. സുഭാഷ്, പി.ആര്. സ്റ്റാന്‍ലി, ടെല്‍സണ്‍ കോട്ടോളി, ജോണ്സണ് മാമ്പിള്ളി, ഭരതന്, രമേഷ് വാര്യര്‍ എന്നിവര്‍ പ്രസംഗിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ടൂര്‍ണമെന്റില്‍ ഇരിങ്ങാലക്കുടയിലെ 16 ഫുട്ബോള്‍ ടീമുകള്‍ പങ്കെടുത്തു. വിജയിച്ച ക്രൈസ്റ്റ് കോളജിനും റണ്ണേഴ്സ് അപ് യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിനും ട്രോഫിയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മുരിയാട് പഞ്ചായത്ത് ഭരണസമിതി നെല്‍കൃഷിയിലേക്ക്
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍
അമര്‍ജവാന്‍ യുദ്ധസ്മാരകത്തിന് സ്റ്റോപ്പ് മെമ്മോ
യുവജന കൂട്ടായ്മയുടെ മാതൃകാപരമായ പ്രവര്‍ത്തനം; പൂവത്തുംകടവില് ആധുനിക സൗകര്യങ്ങളോടെ വേറിട്ട ബസ് സ്റ്റോപ്പ്
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സ്വയം നിര്‍മിച്ച പേപ്പര്‍ ക്യാരിബാഗുകള്‍ വിതരണം ചെയ്തു