ക്രൈസ്റ്റ് കോളജ് അഗ്രോ ഇന്നവേഷന്‍ പാര്ക്കിന് വേള്‍ഡ് എക്സലന്‍സ് കൗണ്‍സില്‍ എംഎസ്എംഇ അവാര്‍ഡ്
ക്രൈസ്റ്റ് കോളജ് അഗ്രോ ഇന്നോവേഷന്‍ പാര്ക്കിന് ലഭിച്ച അവാര്‍ഡ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസ് ഫാ. എന്‍.എസ്. വിന്‍സന്റിന് കൈമാറുന്നു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സേവിയര്‍ ജോസഫ്, ഡോ. സുബിന് കെ. ജോസ്, കണ്ട്രോളര് ഓഫ് എക്സാമിനേഷന് ഡോ. ടോം ചെറിയാന് എന്നിവര്‍ സമീപം.
ഇരിങ്ങാലക്കുട: സുസ്ഥിര കാര്‍ഷിക മേഖലയിലും സംരംഭകത്വ വികസനത്തിലും നടത്തിയ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ക്രൈസ്റ്റ് കോളജിന്റെ ക്രൈസ്റ്റ് അഗ്രോ ഇന്നവേഷന്‍ പാര്ക്കിന് ദേശീയ അംഗീകാരം. പ്രശസ്തമായ വേള്‍ഡ് എക്സലന്‍സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ എംഎസ്എംഇ എക്സലന്‍സ് അവാര്‍ഡ് 2026 ആണ് ക്രൈസ്റ്റ് അഗ്രോ ഇന്നവേഷന്‍ പാര്ക്കിന് ലഭിച്ചത്. കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍, ജൈവകൃഷി, മൂല്യവര്‍ധിത ഉല്പന്നങ്ങള്, വിദ്യാര്‍ഥി സംരംഭകത്വം എന്നീ മേഖലകളിലെ നൂതന മാതൃകയ്ക്കാണ് ഈ പുരസ്കാരം. ഇന്ത്യയിലെ നിരവധി എംഎസ്എംഇ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നാണ് ക്രൈസ്റ്റ് കോളജിനെ തെരഞ്ഞെടുത്തത്.
കോളജിന്റെ ബയോ ഇന്‍പുട്ട് റിസോഴ്സ് സെന്റര്‍, കൂണ് വിത്ത് ഉല്പാദന കേന്ദ്രം, നാടന്‍ പശു നെയ്യ്, നാടന്‍ കോഴിമുട്ട, കാട മുട്ട ഉല്പാദനം, ജീവാമൃതം ബീജാമൃതം തുടങ്ങിയ ജൈവ ഇന്‍പുട്ടുകള്‍ എന്നിവയുടെ സംയോജിത മാതൃകയാണ് ജൂറി പരിഗണിച്ചത്. ഈ നേട്ടം കോളജിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്ഡിജി) കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. പാര്‍ക്കിന്റെ കോ ഓര്‍ഡിനേറ്റര്‍മാരായ ഫാ. എന്‍.എസ്. വിന്‍സെന്റ്, പ്രഫ. സുബിന് കെ. ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതികള്‍ നടപ്പിലാക്കി വരുന്നത്. കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നല്കി വരുന്ന പരിശീലന പരിപാടികളും മൂല്യവര്‍ധനവ് നടത്തുന്ന രീതിയും അവാര്‍ഡിന് പരിഗണിക്കപ്പെട്ടു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂര്‍ ഗവണ്മെന്റ് സ്കൂളിലെ കുട്ടികള്‍ക്ക് സൈക്കിളും സ്കൂളിനു ഇന്‍സിനറേറ്ററും വിതരണം ചെയ്തു
തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത; നടവരമ്പ് ചിറവളവില്‍ റോഡ് ഗതാഗതത്തിനു തുറന്നു
അഞ്ചു കുടുംബങ്ങള്‍ക്ക് വീടൊരുക്കും; പത്തു വീടുകള്‍ക്ക് നവീകരണവും
ആര്‍പ്പുവിളികളോടെ ചേറില്‍ ചവിട്ടി, വിത്തെറിഞ്ഞ്…
കെട്ടിടം വിറ്റു; സാധാരണക്കാരുടെ ആശ്വാസമായിരുന്ന സുഭിക്ഷ ഹോട്ടല്‍ പൂട്ടി
ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം