ഫോട്ടോഗ്രാഫിയുടെ ഋതുഭേദങ്ങള്‍ അടയാളപ്പെടുത്തിയ പുസ്തകശേഖരം സെന്റ് ജോസഫ്സ് കോളജിന് കൈമാറി എ.സി. ജയന്
ഫോട്ടോഗ്രാഫര്‍ എ.സി. ജയന് സെന്റ് ജോസഫ്സ് കോളജ് ലൈബ്രറിക്ക് നല്കിയ 24 പുസ്തകങ്ങള്‍ മുന്‍ എംപിയും എംഎല്‍എയുമായ പ്രഫ. സാവിത്രി ലക്ഷ്മണനും കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ോ. ബ്ലെസിയും ചേര്‍ന്ന് ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: ഫോട്ടോഗ്രാഫി രംഗത്തെ മാറ്റങ്ങളും വളര്‍ച്ചയും അടയാളപ്പെടുത്തുന്ന പുസ്തകങ്ങളുടെ ശേഖരത്തിലെ ഒരുഭാഗം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ലൈബ്രറിക്ക് കൈമാറി ഫോട്ടോഗ്രാഫര്‍ എ.സി. ജയന്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള 24 പുസ്തകങ്ങളാണ് കോളജ് ലൈബ്രറിക്ക് കൈമാറിയത്. 2026ല്‍ പ്രസിദ്ധീകരിച്ച നാല് പുസ്തകങ്ങളും ശേഖരത്തിലുണ്ട്. ഇരിങ്ങാലക്കുടയുടെ ഫോട്ടോഗ്രാഫി ചരിത്രത്തില്‍ ഒഴിച്ചുകൂടാനാവാത്ത പേരാണ് എ.സി. ജയന്റേത്. 1982 ല്‍ ഠാണാവില്‍ ചിത്ര സ്റ്റുഡിയോ ആരംഭിച്ച അദ്ദേഹം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോഗ്രാഫിയിലൂടെയാണ് പ്രവര്‍ത്തനം തുടങ്ങിയത്.
1987 മുതല്‍ കളര്‍ ഫോട്ടോഗ്രാഫിയിലേക്കും 2003 മുതല്‍ ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയിലേക്കും മാറി. ഓരോ കാലഘട്ടത്തിലും ഫോട്ടോഗ്രാഫി രംഗത്തുണ്ടായ സാങ്കേതിക മാറ്റങ്ങള്‍ മനസിലാക്കുന്നതിനായി പുസ്തകങ്ങളും മറ്റ് പഠനസാമഗ്രികളും ശേഖരിച്ച് വായിക്കുകയും അറിവ് പുതുക്കുകയും ചെയ്തിരുന്നു. സെന്റ് ജോസഫ്സ് കോളജില്‍ വച്ച് നടന്ന ചടങ്ങ് മുന്‍ എംപിയും എംഎല്‍എയും ആയിരുന്ന പ്രഫസര്‍ സാവിത്രി ലക്ഷ്മണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
2026 ജൂണ്‍ മാസത്തില്‍ എസി നടത്തിയ അണ്ടര്‍ ദ പീപ്പിള്‍ ട്രീ എന്ന ഫോട്ടോഗ്രാഫി പ്രദര്‍ശനം സന്ദര്‍ശിച്ച സെന്റ് ജോസഫ്സ് കോളജ് മള്‍ട്ടിമീഡിയ വിഭാഗത്തിനുള്ള സ്നേഹോപഹാരം ജോസ് ജെ. ചിറ്റിലപ്പിള്ളി കൈമാറി. ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ് എന്‍.എസ്. പ്രസാദ് സ്വാഗതവും മേഖലാ സെക്രട്ടറി എ.സി. ജയന് നന്ദിയും രേഖപ്പെടുത്തി. 2024 ലെ റോഡ് വികസനത്തിന്റെ ഭാഗമായി സ്റ്റുഡിയോ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൊളിച്ചുനീക്കിയതോടെ നിലവില്‍ വീട്ടില്‍ തന്നെയാണ് സ്റ്റുഡിയോ പ്രവര്‍ത്തിപ്പിക്കുന്നത്. ഇരിങ്ങാലക്കുട ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളില്‍ അധ്യാപകനായിരുന്ന എ.ടി. ചാത്തന്റെ രണ്ടാമത്തെ മകനാണ് എ.സി. ജയന്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍
മുരിയാട് പഞ്ചായത്ത് ഭരണസമിതി നെല്‍കൃഷിയിലേക്ക്
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍
അമര്‍ജവാന്‍ യുദ്ധസ്മാരകത്തിന് സ്റ്റോപ്പ് മെമ്മോ
യുവജന കൂട്ടായ്മയുടെ മാതൃകാപരമായ പ്രവര്‍ത്തനം; പൂവത്തുംകടവില് ആധുനിക സൗകര്യങ്ങളോടെ വേറിട്ട ബസ് സ്റ്റോപ്പ്