നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറും- അഡ്വ. തോമസ് ഉണ്ണിയാടന്
ഇരിങ്ങാലക്കുട: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പല മേഖലകളിലും യുഡിഎഫിനു നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും ചിലയിടങ്ങളിലുണ്ടായ പരാജയം താത്ക്കാലികമാണെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ മുന്നേറ്റം നടത്തുമെന്നു മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം ഇരിങ്ങാലക്കുട നിയോജകമണ്ഡലം നേതൃസമ്മേളനവും ജനപ്രതിനിധികള്‍ക്കു നല്കിയ സ്വീകരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍സിപ്പല്‍ കൗണ്‍സിലേക്കു തെരഞ്ഞെടുക്കപ്പെട്ട പി.ടി. ജോര്‍ജ്, ഫെനി എബിന് വെള്ളാനിക്കാരന്‍ എന്നിവര്‍ക്കു സ്വീകരണം നല്കി. നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ഭാരവാഹികളായ സിജോയ് തോമസ്, ജോസ് ചെമ്പകശേരി, സേതുമാധവന്, ഷൈനി ജോര്‍ജ്, കെ. സതീശ്, ശിവരാമന് എന്നിവര്‍ പങ്കെടുത്തു.

പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം