പിണ്ടിപെരുന്നാള് അലങ്കാരങ്ങള്‍ തകര്‍ത്ത സഹോദരങ്ങളായ രണ്ടു പേര് അറസ്റ്റില്‍
പ്രതികള്‍ മയക്കുമരുന്നിനും മദ്യത്തിനും അടിമകള്‍
ഇരിങ്ങാലക്കുട : പിണ്ടി പെരുന്നാളിന്റെ അലങ്കാര ദീപങ്ങള്‍, ട്യൂബ് ലൈറ്റുകള്‍ അടിച്ചു തകര്‍ത്ത് നടന്നിരുന്ന സഹോദരങ്ങളായ രണ്ടു പേരെ പോലീസ് പിടികൂടി. കാട്ടൂര്‍ വെള്ളാനി വെള്ളുള്ളി പറമ്പില്‍ ജിബിന്‍ രാജ് (24), ബിബിന്‍ രാജ് (23) എന്നിവരെയാണ് അറസ്റ്റ് ചെയതത്. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ ഗവ.ബോയ്സ് സ്കൂള്‍ മുതല്‍ ഠാണാവ് ജംഗ്ഷന് വരെയുള്ള റോഡില്‍ നിരവധി ട്യൂബ് ലൈറ്റുകളാണ് ഇവര്‍ തല്ലിയുടച്ചത്. വഴിയരികിലെ വീടുകളിലേക്ക് കല്ലെറിയുകയും വാഹനങ്ങളില്‍ കല്ലു കൊണ്ട് ഇടിക്കുകയും ചെയ്ത ഇവരെ ചോദ്യം ചെയ്ത വഴി യാത്രക്കാരെ ഭീഷണിപ്പെടുത്തിയുമാണ് ഇവര്‍ നടന്നിരുന്നത്. വഴി യാത്രക്കാരില്‍ ചിലര്‍ ഞവരിക്കുളം സ്റ്റോപ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ വിവരം ധരിപ്പിച്ച് നാട്ടുകാരും ഹോംഗാര്‍ഡും കൂടി പ്രതികളെ തടയാന്‍ ശ്രമിച്ചു. ഇതോടെ ഹോംഗാര്‍ഡിനെ കയ്യേറ്റം ശ്രമിക്കാന്‍ തുനിയുന്നതു കണ്ട് അതു വഴി വന്ന ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പോലീസുകാരും നാട്ടുകാരും കൂടി പ്രതികളെ പിടിച്ചു നിറുത്താന്‍ ശ്രമിച്ചെങ്കിലും അക്രമാസ്ക്തരായ ഇവര്‍ പോലീസുകാരെ ആക്രമിച്ചു. രണ്ടു പോലീസുകാര്‍ക്ക് തലയ്ക്കും വയറിനും പരിക്കേറ്റു. പോലീസിനൊപ്പം സഹായത്തിനെത്തിയ ചിലര്‍ക്കും ഇവരുടെ അടിയേറ്റു. പോലീസുകാരെ കടിച്ച് ഓടി രക്ഷപ്പെടുവാന്‍ ശ്രമിച്ച പ്രതികള്‍ വഴിയരികില്‍ കിടന്ന ബിയര്‍ കുപ്പി ഉടച്ച് കയ്യില്‍ പിടിച്ച് വെല്ലുവിളി നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നീട് കൂടുതല്‍ പോലീസ് എത്തിയാണ് പ്രതികളെ കീഴടക്കയത്. ഇവര്‍ ഇരിങ്ങാലക്കുട സ്റ്റേഷനില്‍ കൊലപാതക ശ്രമത്തിനും, നെടുപുഴ സ്റ്റേഷനില്‍ മോഷണക്കേസിലും, ആളൂര്‍ സ്റ്റേഷനില്‍ മോഷണം, ആയുധം കൈവശം വയ്ക്കല്‍ കേസിലും പ്രതികളാണ്. സ്ഥിരമായി ലഹിരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നടക്കുന്ന ഇവര്‍ മുന്‍പും രാത്രികാലങ്ങളില്‍ ടൗണില്‍ ഓട്ടോ ഡ്രൈവര്‍മാരേയും, വഴി യാത്രക്കാരേയും ഇവര്‍ ഉപദ്രവിച്ചിട്ടുണ്ട്. പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇരിങ്ങാലക്കുട ഡി.വൈ എസ്.പി. ടി.ആര് രാജേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീം, എസ്.ഐ. പി.ജി. അനൂപ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐമാരായ സലീം, ജഗദീഷ്, ടി.കെ.ഷിബു ,സീനിയര്‍ സി.പി.ഒ.മാരായ കെ.എസ്. ഉമേഷ്, ഇഎസ്. ജീവന്, വൈശാഖ് മംഗലന്‍, ഹോംഗാര്‍ഡ് സുബ്രമണ്യന്‍ എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.