ജ്യോതിസ് കോളജില്‍ എന്റര്‍പ്രിണര്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇഡി സ്റ്റോര്‍ ആരംഭിച്ചു
ഇരിങ്ങാലക്കുട: ജ്യോതിസ് കോളജില്‍ എന്റര്‍പ്രിണര്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിശീലന കളരിയുടെ ഭാഗമായി ക്ലബ് അംഗങ്ങള്‍ ഉണ്ടാക്കിയ ക്ലീനിംഗ് ഉത്പന്നങ്ങള്‍ വിപണനം നടത്തുന്നതിനുവേണ്ടി കോളജ് ക്യാമ്പസില്‍ ഇഡി സ്റ്റോര്‍ ആരംഭിച്ചു. കാത്തലിക് സെന്റര്‍ അഡ്മിനിസ്ട്രേറ്ററും ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എക്സിക്യുട്ടീവ് ഡയറക്ടറുമായ ഫാ. ജോണ്‍ പാലിയേക്കര ഇഡി സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജ്യോതിസ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. എ.എം. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. അക്കാദമിക് ഹെഡ് സി.കെ. കുമാര്‍, എക്സിക്യുട്ടീവ് ഡയറക്ടര്‍മാരായ ബിജു പൗലോസ്, എം.എ. ഹുസൈന്, ഇഡി ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ കെ.എം. സുരയ്യ, വിദ്യാര്‍ഥി പ്രതിനിധി ക്രിസ്റ്റോ വിന്‍സെന്റ് എന്നിവര്‍ പ്രസംഗിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു