കര്‍ഷക സമരത്തിന് ഐക്യദാർഢ്യവുമായി ഇരിങ്ങാലക്കുട രൂപത കുടുംബ കൂട്ടായ്മ കേന്ദ്രസമിതി
ഇരിഞ്ഞാലക്കുട: രാജ്യത്ത് നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇരിങ്ങാലക്കുട രൂപത കുടുംബ കൂട്ടായ്മ കേന്ദ്രസമിതി. രൂപതയിലെ 138 ഇടവകകളിലെയും കുടുംബ കൂട്ടായ്മ കേന്ദ്രസമിതി പ്രസിഡന്റുമാരുടെ നേതൃത്വ സംഗമം കല്ലേറ്റുംകര പാക്സില്‍ വച്ച് നടന്നു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സന്നിഹിതനായിരുന്ന യോഗം വികാരി ജനറാള്‍ മോണ്‍ ജോസ് മഞ്ഞളി ഉദ്ഘാടനം ചെയ്തു. രാജ്യത്തു നടന്നുകൊണ്ടിരിക്കുന്ന കര്‍ഷകരുടെ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രമേയം പാസാക്കി. രൂപത ഡയറക്ടര്‍ ഫാ. ജോജി പാലമറ്റത്ത്, അസി. ഡയറക്ടര്‍ ഫാ. സിബു കള്ളാപ്പറമ്പില്‍, പ്രസിഡന്റ് നൈജോ ആന്റോ, വൈസ് പ്രസിഡന്റുമാരായ സാജു പറേക്കാടാന്, ആലീസ് തോമസ്, സെക്രട്ടറി ജസ്റ്റിന് ആലപ്പാട്ട്, ജോയിന്റ് സെക്രട്ടറിമാരായ പി.വി. ബാബു., റീന വര്‍ഗീസ്, ട്രഷറര്‍ പി.വി. ജോയ് എന്നിവര്‍ പങ്കെടുത്തു.

17-ാമത് ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോത്സവത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍
ആര്‍എസ്പി മണ്ഡലം സമ്മേളനം നടത്തി
എന്‍എസ്എസ് താലൂക്ക് യൂണിയന് പതാക ദിനം ആചരിച്ചു
കെഎസ്കെടിയു തൃശൂര്‍ ജില്ലാ സമ്മേളനം ഡിസംബര്‍ 18, 19 തിയതികളില്‍ ഇരിങ്ങാലക്കുടയില്‍
മരിച്ചവരുടെ ഓര്‍മ്മദിനം