കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സായാഹ്ന ധര്‍ണകള്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനയില്‍ നിസംഗരായി നില്ക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നിലപാടില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ സായാഹ്ന ധര്‍ണകള്‍ സംഘടിപ്പിച്ചു. കാറളം സെന്റര്‍, കിഴുത്താണി ആല് ജംഗ്ഷന് എന്നിവിടങ്ങളില്‍ നടന്ന ധര്‍ണകള്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ അഡ്വ. എം.എസ്. അനില്‍കുമാര്‍, ആന്റോ പെരുമ്പിള്ളി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍ എന്‍.എം. ബാലകൃഷ്ണന്, വൈസ് പ്രസിഡന്റ് തിലകന് പൊയ്യാറ, വിനോദ് പുള്ളില്‍, വി.ഡി. സൈമണ്‍, വിജീഷ് പുളിപറമ്പില്‍, ഇ.ബി. അബ്ദുള്‍ സത്താര്‍, ലൈജു ആന്റണി എന്നിവര്‍ പ്രസംഗിച്ചു.