കാട്ടൂര്‍ ബാങ്ക് പ്രവര്‍ത്തന പരിധിയിൽ മെമ്പർമാരുടെ മക്കളിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർഥികളെ ആദരിച്ചു
കാട്ടൂര്‍: സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രവര്‍ത്തന പരിധിയിലെ മെമ്പര്‍മാരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ കാഷ് അവാര്‍ഡും ഷീല്‍ഡും നല്കി ആദരിച്ചു. അവാര്‍ഡ് വിതരണോദ്ഘാടനം സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. ഈ കാലഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ അവരുടെ അറിവ് ദേശനന്മക്കുതകുന്ന രീതിയില്‍ വളര്‍ത്തിയെടുക്കുവാനാണ് ശ്രമിക്കേണ്ടതെന്നു എംഎല്‍എ അഭിപ്രായപ്പെട്ടു. ഭരണസമിതി അംഗങ്ങളായ ജൂലിയസ് ആന്റണി, കെ.കെ. സതീശന്, കിരണ്‍ ഒറ്റാലി, സുലഭ മനോജ്, മധുജ ഹരിദാസ്, ബാങ്ക് വൈസ് പ്രസിഡന്റ് ഇ.ബി. അബ്ദുള്‍സത്താര്‍, സെക്രട്ടറി ടി.വി. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍