പ്രതീക്ഷാഭവനില്‍ ദന്താരോഗ്യ നിര്‍ണയ ക്യാമ്പും ഫിസിക്കല്‍ ഫിറ്റ്നസ് സ്ക്രീനിംഗ് നടത്തി
ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പ്രതീക്ഷ ട്രെയിനിംഗ് സെന്ററില്‍ വെച്ചു ദന്താരോഗ്യ നിര്‍ണയ ക്യാമ്പും ഫിസിക്കല്‍ ഫിറ്റ്നസ് സ്ക്രീനിംഗും നടത്തി. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി അധ്യഷത വഹിച്ചു. ക്രൈസ്റ്റ് കോളജ് പ്രിയോര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിളളി, മുനിസിപ്പല്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, മുന്‍സിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി, ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.സി. നിഷ, ഡോ. ആല്‍ഡിസ് പീറ്റര്‍ കമ്യൂണിറ്റി ഡെന്റ്റല്‍ ഹെല്‍ത്ത്, ഇരിങ്ങാലക്കുട ആന്‍ഡ് എഎംപി കൊടുങ്ങല്ലൂര്‍, പിടിഎ പ്രസിഡന്റ് പി.സി. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. സ്പെഷ്യല്‍ ഒളിമ്പിക്സ് ഭാരത് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ പോള്‍സി പ്രസംഗിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം