പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. പൊറത്തിശേരി കിഴക്കൂട്ട് വീട്ടില്‍ മൃദുലി (21) നെയാണ് പോലീസ് ഇന്‍സ്പെക്ടര്‍ എസ്.പി. സുധീരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. എസ്ഐ മാരായ ഷാജന്, ശ്രീലാല്‍, ക്ലീറ്റസ്, സീനിയര്‍ സിപിഒ നിഷി എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.