കരുവന്നൂര്‍ പുഴയില്‍ ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
ഷീബ
ഇരിങ്ങാലക്കുട: കരുവന്നൂര്‍ പുഴയില്‍ ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അവിട്ടത്തൂര്‍ നോബിള്‍ റോഡില്‍ കൊടിയില്‍ വീട്ടില്‍ ജോയിയുടെ ഭാര്യ ഷീബ (48 ) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. പാലത്തിലൂടെ നടന്നുവന്ന സ്ത്രീ പുഴയിലേക്ക് ചാടുന്നത് അതുവഴി വന്ന സ്കൂട്ടര്‍ യാത്രക്കാരനാണു കണ്ടത്. കൈവരിയില്‍ കയറിനിന്ന് കരുവന്നൂര്‍ പുഴയിലേക്കു ചാടുകയായിരുന്നു. ഇതു കണ്ട ബൈക്ക് യാത്രികന് നല്കിയ വിവരം അനുസരിച്ച് നാട്ടുകാര്‍ ഉടനെ തിരച്ചിലിന് ഇറങ്ങി. പിന്നീട് തൃശൂരില്‍ നിന്നുള്ള സ്കൂബ സംഘവും ഇരിങ്ങാലക്കുടയില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. ചാടുന്നതിനു മുന്‍പ് ഷാളും ബാഗും ഫോണും ചെരിപ്പും പാലത്തിന്റെ കൈവരിയോടു ചേര്‍ന്ന് മാറ്റിവച്ചിരുന്നു. ബാഗില്‍ നിന്നും കിട്ടിയ മരുന്നിന്റെ കുറിപ്പടിയില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഉച്ചത്തിരിഞ്ഞ് മൂന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് ജോയിയോടൊപ്പം വീട്ടില്‍ വസ്ത്ര വ്യാപാരം നടത്തി വരികയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് നാലിന് അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയത്തില്‍ നടക്കും. മക്കള്‍- അഞ്ജലി, അഖില്‍. മരുമകന്-ധീരജ്.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി