ആല്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള അധിക്ഷേപത്തില്‍ പ്രതിഷേധം
ഇരിങ്ങാലക്കുട: പ്രശസ്ത മോഹിനിയാട്ട നര്‍ത്തകനായ ആല്‍എല്‍വി രാമകൃഷ്ണന് നേരെയുണ്ടായ വര്‍ണ വംശീയ അധിക്ഷേപത്തില്‍ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടി മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ രേണു രാമനാഥ് ഉദ്ഘാടനം ചെയ്തു. ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ. കെ. രാജേന്ദ്രന്, ഉഭിമാനം അയ്യപ്പക്കുട്ടി, എ.എന്‍. രാജന്, ടി. രവീന്ദ്രന്, രഘുമധുരക്കാരന്, വി.പി. സുകുമാരമേനോന്, സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട: ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച സത്യഭാമയ്ക്കെതിരേ കെപിഎംഎസ് ഇരിങ്ങാലക്കുട യൂണിയന് പ്രതിഷേധിച്ചു. പട്ടികജാതി അതിക്രമനിരോധന നിയമപ്രകാരം സത്യഭാമയുടെ പേരില്‍ കേസെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ആല്‍ത്തറയ്ക്ക് നടന്ന പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. മുരളി ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് കിരണ്‍കുമാര്‍ അധ്യക്ഷനായി. എ.എ. അംബുജാക്ഷന്, ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. കിഷോര്‍, കെ.പി. സുദര്ശന്, പി.വി. ഉണ്ണിരാജ് എന്നിവര്‍ പ്രസംഗിച്ചു.
ഇരിങ്ങാലക്കുട: സാംസ്കാരിക കേരളത്തിന് അപമാനമുണ്ടാക്കുന്ന രീതിയില്‍ ആര്‍എല്‍വി രാമകൃഷ്ണനെതിരേ സത്യഭാമ നടത്തിയ പരാമര്‍ശത്തെ സ്വജനസമുദായ സഭ സംസ്ഥാനകമ്മിറ്റി പ്രതിഷേധിച്ചു. കലാകാരന്മാരെ വിലയിരുത്തേണ്ടത് ജാതിയോ മതമോ നിറമോ നോക്കിയല്ല. നൃത്തരംഗത്ത് അരങ്ങിലും അക്കാദമിക് തലത്തിലും പ്രശസ്തനായ കലാകാരനാണ് ആര്‍എല്‍വി രാമകൃഷ്ണനെന്നും അദ്ദേഹത്തിന് പിന്തുണ നല്‍കുന്നതായി പ്രസിഡന്റ് (ആക്ടിങ്ങ്) പി.കെ. രാജപ്പന്, ജനറല്‍ സെക്രട്ടറി എ.എന്‍. രാജന് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.