ഇരിങ്ങാലക്കുട നഗരസഭ സമ്പൂര്‍ണ്ണ സൂക്ഷ്മമൂലക വളപ്രയോഗം നടത്തി
നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ പത്രപോഷണം പദ്ധതി പ്രകാരം കൈപ്പള്ളിത്തറ കക്കാട് പാടശേഖരത്തില്‍ സമ്പൂര്‍ണ സൂക്ഷ്മമൂലക വളപ്രയോഗം നടത്തുന്നു.
ഇരിങ്ങാലക്കുട: നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കൈപ്പള്ളിത്തറ കക്കാട് പാടശേഖര സമിതിയുടെ സഹകരണത്തോടുകൂടി പത്രപോഷണം പദ്ധതി പ്രകാരം കൈപ്പള്ളിത്തറ കക്കാട് പാടശേഖരത്തില്‍ നെല്‍കൃഷിയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള സമ്പൂര്‍ണ സൂക്ഷ്മമൂലക വളപ്രയോഗം നടത്തി.
24 സെവന് സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ഡ്രോണ്‍ ഉപയോഗിച്ചു നടപ്പിലാക്കിയ സ്പ്രേയിംഗ് പദ്ധതിയുടെ ഉദ്ഘാടനം പാടശേഖര സമിതി പ്രസിഡന്റ് കെ.വി. ജോഷി നിര്‍വഹിച്ചു. സമിതി സെക്രട്ടറി വേണു തോട്ടുങ്ങല്‍ അധ്യക്ഷത വഹിച്ചു. സമിതി അംഗങ്ങളായ പി.കെ. രാജന്, കെ.എസ്. അപ്പു, കൃഷി അസിസ്റ്റന്റ് പി.എസ്. വിജയകുമാര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു. പദ്ധതി പ്രകാരം 30 ഏക്കര്‍ നെല്‍കൃഷിയിലാണ് കൃഷിവകുപ്പ് ലഭ്യമാക്കിയ ഫണ്ട് ഉപയോഗപ്പെടുത്തി കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത സമ്പൂര്‍ണ്ണ സൂഷ്മ മൂലക മിശ്രിതം ഡ്രോണ്‍ മുഖേനെ സ്പ്രൈ ചെയ്തത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ പ്രഥമരംഗകലാ കോണ്‍ഫറന്‍സ് സമാപിച്ചു
അന്‍പതാമത് ക്രൈസ്റ്റ് ഒഎസ്എ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്രൈസ്റ്റ് കോളജിന് വിജയം
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്
സംഘാടക സമിതി രൂപീകരിച്ചു
അപരവിദ്വേഷം പടര്‍ത്തുന്ന ശക്തികളെ ഒറ്റപ്പെടുത്തണം. പി.എ. അജയഘോഷ്
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സില്‍ ഇനിഷ്യോ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന് തുടക്കം