തോമസ് ഉണ്ണിയാടാന് ജയസാധ്യത ഇല്ലാത്ത സ്ഥാനാര്‍ഥി യൂത്ത്കോണ്‍ഗ്രസ്
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ബിഎല്‍ഒ മാരുടെ യോഗത്തിനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പി.വി. മോഹനന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം.
ഇരിങ്ങാലക്കുട: തോമസ് ഉണ്ണിയാടാന് ജയസാധ്യത ഇല്ലാത്ത സ്ഥാനാര്‍ഥി ആണെന്നും ഇനിയും ഇരിങ്ങാലക്കുടയില്‍ അദ്ദേഹത്തെ പരീക്ഷിക്കാതെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മണ്ഡലം ഏറ്റെടുക്കണം എന്ന് യൂത്ത് കോണ്‍ഗ്രസ്. നിയോജക മണ്ഡലത്തിലെ ബിഎല്‍ഒ മാരുടെ യോഗത്തിനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പി.വി. മോഹനനോടാണ് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന് നിലപാട് വ്യക്തമാക്കിയത്.
യോഗത്തില്‍ പങ്കെടുത്ത എല്ലാ ബിഎല്‍ഒ മാരും ഈ നിലപാടിനെ പിന്താങ്ങുകയായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്ത്, മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ ഹഖ് മാസ്റ്റര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം കൃത്യമായി നേതൃത്വത്തിനു മുന്‍പാകെ അറിയിക്കാമെന്നു ഉറപ്പ് നല്‍കിയാണ് എഐസിസി ജനറല്‍ സെക്രട്ടറി പി.വി. മോഹനന് മടങ്ങിയത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാലിന്യം അടിഞ്ഞ് കനാലുകളില്‍ ഒഴുക്ക് നിലച്ചു; ജനം ദുരിതത്തില്‍
സരസം ഓട്ടന്തുള്ളല്, നിറഞ്ഞാടി കുട്ടിവേഷക്കാര്‍
ഇ സോണ്‍ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ സുവര്‍ണ നേട്ടം കൊയ്ത് ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രതിഭകള്‍
പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി
തൊമ്മാന പാടത്ത് പുല്ലും ചണ്ടിയും ഒഴുകിയെത്തി; കർഷകർ നിരാശയിൽ
കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കൊണ്ട് സിപിഎം പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി